കേരള പൊലീസില്‍ ആര്‍എസ്‌എസ് സ്വാധീനമുണ്ട്; പൊലീസിലെ പ്രശ്‌നങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍

കേരള പൊലീസില്‍ ആര്‍എസ്‌എസ് സ്വാധീനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ എല്ലാ രാഷ്ട്രീയക്കാരുണ്ടെന്നും പൊലീസിലെ പ്രശ്‌നങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിടക്കം പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കും വിവിധ വകുപ്പുകള്‍ക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കൊടിയേരി ബാലകൃഷ്ണന്‍ പ്രതിരോധിച്ചു. സര്‍ക്കാരിന് വേഗം പോരെന്ന് തുടങ്ങുന്ന നിരവധി വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. 5 കൊല്ലം പിന്നിട്ട സര്‍ക്കാരിനോടാണ് 9 മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് സാവകാശം നല്‍കണമെന്നും കഴിഞ്ഞ സര്‍ക്കാരിലും മന്ത്രിമാര്‍ ഏറെ കുറെ പുതുമുഖങ്ങളായിരുന്നെന്നും കൊടിയേരി പറഞ്ഞു. വിമര്‍ശനങ്ങള്‍ അതത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തും. ജനകീയ പ്രശ്‌നങ്ങളില്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തടസമില്ല. അതിന് ആരും തടയില്ല. മാഫിയകള്‍ക്ക് വേണ്ടി ഒരിക്കലും ഇടപെടരുത്. കൊടിയേരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























