തന്റെ മണ്ഡലത്തിലെ റോഡുകള്‍ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാള്‍ മിനുസമുള്ളതാക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ; ഇര്‍ഫാന്‍ അന്‍സാരിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സോഷ്യൽമീഡിയ

വിവാദപരമായ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തന്റെ മണ്ഡലത്തിലെ റോഡുകള്‍ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാള്‍ മിനുസമുള്ളതാക്കുമെന്ന കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
തന്റെ മണ്ഡലമായ ജാര്‍ഖണ്ഡിലെ ജംതാരയിലെ റോഡുകള്‍ എത്രയും വേഗം ശെരിയാക്കുമെന്ന് വ്യക്തമാക്കി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് എംഎല്‍എ സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയത്. മണ്ഡലത്തില്‍ ലോകോത്തര നിലവാരമുള്ള 14 റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അന്‍സാരി വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.
അതേസമയം എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എംഎല്‍എ മാപ്പ് പറയണമെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























