നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ കൈമാറിയ വി.ഐ.പി ഈ വ്യവസായിയോ?? ദിലീപുമായി നല്ല ബന്ധമുണ്ടെന്ന് കോട്ടയത്തെ വ്യവസായി മെഹ്ബൂബ് അബ്ദുല്ല; ദിലീപിനെ കണ്ടിട്ടുള്ളത് രണ്ടു തവണ

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് കൈമാറിയ വിഐപി താന്‍ അല്ലെന്ന പ്രതികരണവുമായി കോട്ടയത്തെ പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല രംഗത്തെത്തി. ദിലീപുമായി നല്ല ബന്ധമുണ്ട്. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് ഹോട്ടല്‍ ശൃംഖലയുടെ വിദേശത്തെ ഫ്രാഞ്ചൈസിയുണ്ട്.
ദിലീപിനെ രണ്ടുതവണയാണ് കണ്ടിട്ടുള്ളത്. ഹോട്ടല്‍ ഉദ്ഘാടനത്തിനും പിന്നീട് വീട്ടില്‍ വെച്ചും കണ്ടിട്ടുണ്ട്. ഹോട്ടല്‍ ഡീല്‍ നടത്താന്‍ ആയിരുന്നു പോയത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയില്ലെന്നും മെഹ്ബൂബ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചില്ലെന്ന് മെഹ്ബൂബ് അബ്ദുല്ല പറഞ്ഞു. ദിലീപിന്റെ സഹോദരനേം അളിയനേം കണ്ടിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആണോ വീട്ടിലേക്ക് പോയത് എന്ന് ഓര്‍മ ഇല്ല.
മുഷ്ത്താഖ് തൃശൂര്‍, ലിജേഷ് കോഴിക്കോട് എന്നിവര്‍ക്ക് ഒപ്പം ആണ് പോയത്. തനിക്ക് മന്ത്രിമാരുമായി അടുപ്പമില്ല. തന്നെ ഇക്കാ എന്നാണ് വിളിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്.
നടിയെ ആക്രമിച്ച സംഭവം ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും മെഹ്ബൂബ് അബ്ദുല്ല പറയുന്നു. നുണ പരിശോധനക്ക് അടക്കം തയാറാണെന്നും ഇദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























