Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട്; പരസ്പര സമ്മതം ഉണ്ടെങ്കില്‍ ഇടപെടാന്‍ ആകില്ല, സദാചാര പോലീസ് ആകാന്‍ വയ്യാ': ജില്ലാ പോലീസ് മേധാവി

15 JANUARY 2022 11:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തില്‍ ആണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നത്. പൊലീസ് പങ്കാളി കൈമാറ്റ കേസിനെ എങ്ങനെയാണ് കാണുന്നത് എന്ന് ഡി ശില്പ വിശദീകരിച്ചു.

പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. ഫലത്തില്‍ മോറല്‍ പോലീസിംഗ് ആയി ഇതു മാറും എന്നാണ് പോലീസ് മേധാവി പറയുന്നത്. അത് കൊണ്ട് തന്നെ പരാതി ഉള്ള കേസില്‍ മാത്രമേ പോലീസിന് നടപടി എടുക്കാന്‍ ആകു എന്നും ഡി ശില്പ ഐ പി എസ് വ്യക്തമാക്കി. അല്ലെങ്കില്‍ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

കോട്ടയത്ത് നിലവില്‍ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഭര്‍ത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നല്‍കി.

അതാണ് കേസില്‍ നിര്‍ണായകമായത് എന്നും ജില്ലാ പോലീസ് മേധാവി. കോട്ടയം സ്വദേശിനി നല്‍കിയ പരാതിയില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. ഇവരില്‍ ആറു പേരെ മാത്രമാണ് പിടിക്കാന്‍ പോലീസിന് ആയത്. ആദ്യ ദിവസങ്ങളില്‍ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു.

പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസില്‍ അറസ്റ്റില്‍ ആകാന്‍ ഉള്ളത്. ഇതില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ആണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത് എന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മറ്റു രണ്ടുപേരും ഒളിവില്‍ തുടരുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിയെങ്കിലും പരാജയപ്പെട്ടു.

സംഭവത്തില്‍ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി സഹോദരന്‍ പറഞ്ഞിരുന്നു. വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരന്‍ പറഞ്ഞിരുന്നു.അമ്മ വിചാരിച്ചാല്‍ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരന്‍ പറഞ്ഞിരുന്നു.

നിരവധി കുട്ടികള്‍ ഈ സംഭവത്തിന് ഇരയാണ് എന്നും സഹോദരന്‍ വെളിപ്പെടുത്തി. മാതാപിതാക്കള്‍ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. അവരുടെ കുട്ടികള്‍ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കം ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകുന്നതായി സഹോദരന്‍ പറയുന്നു.

എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ ഉള്ള അന്വേഷണം പൊലീസിന് മുന്നോട്ടുകൊണ്ടുപോകാന്‍ ആയിട്ടില്ല. നിയമപരമായ പരിമിതികളാണ് പോലീസ് ചൂണ്ടികാണിക്കുന്നത്. ഏതായാലും അയ്യായിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും അതിലൊന്നും തുടര്‍ നടപടി എടുക്കാന്‍ ആകാത്ത അവസ്ഥയിലാണ് കോട്ടയം പോലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends