ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന്... പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികള്‍ക്ക് തിരി തെളിക്കുന്നത് സൂപ്പര്‍ താരം മോഹന്‍ലാല്‍... കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികള്‍ക്ക് സൂപ്പര്‍ താരം മോഹന്‍ലാല്‍ തിരി തെളിക്കും. ഫെബ്രുവരി 17നാണ് പൊങ്കാല. കുംഭമാസത്തിലെ പൂരം നാളിലാണ് പൊങ്കാല.
ഒന്നാം ദിവസമായ ഫെബ്രുവരി 9ന് വൈകിട്ട് 6.30നാണ് കലപരിപാടികളുടെ ഉദ്ഘാടനം.അന്ന് രാവിലെ 10.50നാണ് കാപ്പുകെട്ടി കുടിയിരുത്തിയാണ് ഉത്സവത്തിന് തുടക്കം കുറിയ്ക്കുന്നത്.
.കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല. 17ന് രാവിലെ 10.50നാണ് പൊങ്കാല അടുപ്പില്‍ തീ പകരുന്നത്.
ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദ്യം.ഉത്സവം 18ന് സമാപിക്കും. മൂന്നാം ഉത്സവദിവസമായ 11ന് രാവിലെ 8.30നാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്.
കുരുതിയാണ് സമാപന ചടങ്ങ്. ഉത്സവ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തില്‍ കണ്ണകീ ചരിതം പാട്ട് ഉണ്ടാവും. ഇത് ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരമാണ്. പൊങ്കാല ദിവസം വൈകുന്നേരം താലപ്പൊലിയും ആണ്‍കുട്ടികളുടെ കുത്തിയോട്ടവും ഉണ്ടാവും. 17ന് കുത്തിയോട്ടത്തിന് ചൂരല്‍ കുത്തുന്നത് രാത്രി 7.30നാണ്.
"
https://www.facebook.com/Malayalivartha























