സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകളും വെള്ളിയാഴ്ച മുതല്‍ അടച്ചിടും; അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.ജനുവരി 23, 30 തീയതികളിലാണ് നിയന്ത്രണം. ഈ ഞായറാഴ്ചകളില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് വേണ്ടിയുള്ളവര്ക്ക് മാത്രമേ പുറത്തിറങ്ങാനാകു. എന്നാല്‍ ഈ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.
കൂടാതെ, സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകളും വെള്ളിയാഴ്ച മുതല്‍ അടച്ചിടും. സ്കൂളുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറും. മാളുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അതേസമയം, തീയറ്ററുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























