സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; കേസിൽ 21 കാരിയായ യുവതിയും പങ്കാളിയും അറസ്റ്റിൽ

സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം പങ്കാളിക്കൊപ്പം യുവാവിനെ നഗ്നനാക്കി നിര്‍ത്തി വീഡിയോ പകര്‍ത്തിയ പൊക്കുന്ന് കുളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സില്‍ ഫൈദജാസ്(30) ഇയാളുടെ പങ്കാളി മാനന്തവാട് വേമം ചീരക്കാട് വീട്ടില്‍ എം ഷബാന (21) എന്നിവരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി അടുപ്പത്തിലായ കാസര്‍കോട് സ്വദേശിയായ യുവാവിനെ ചൊവ്വാഴ്ച രാത്രിയോടെ യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇയാള്‍ മുറിയില്‍ എത്തിയതോടെ ഷബാനയുടെ ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് ഫൈജാസ് എത്തി.
തുടര്‍ന്ന് ഷബാനയും ഫൈജാസും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും വിവസ്ത്രനാക്കിയ ശേഷം ഷബാനയ്ക്ക് ഒപ്പം നിര്‍ത്തി ഫൈജാസ് വീഡിയോ പകര്‍ത്തുകയുമായിരുന്നു. ശേഷം വിഡിയോ പരസ്യപ്പെടുത്താതിരിക്കാന്‍ പണം നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























