മുത്തച്ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ചു; അപകടം സംഭവിച്ചത് കൃഷിയിടത്തില്‍ പുല്ലിന് മരുന്നടിക്കാന്‍ പോയപ്പോൾ; സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പോത്താനിക്കാട് മുത്തച്ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ചു. കൃഷിയിടത്തില്‍ പുല്ലിന് മരുന്നടിക്കാന്‍ പോയ മുത്തച്ഛനും കൂട്ടു പോയ ചെറുമകനുമാണ് മരിച്ചത്. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോര്‍ജ്ജ് (78) ചെറുമകന്‍ ജെറിന്‍ (13) എന്നിവരാണ് മരണമടഞ്ഞത്. രാവിലെ വീടിനടുത്തെ കൃഷിയിടത്തില്‍ പുല്ലിന് മരുന്നടിക്കുന്നതിനായിട്ടാണ് ജോര്‍ജ്ജ് വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നും ഒപ്പം ജെറിനും ഉണ്ടായിരുന്നെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരും തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുകയും കുളത്തിനടുത്ത് ചെരുപ്പ് കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സംഘം കുളത്തില്‍ നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. പാടത്തിന് സമീപമുള്ള കുളത്തിന് 8 അടിയോളം താഴ്ചയുണ്ട്. പോത്താനിക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍
https://www.facebook.com/Malayalivartha


























