ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയില്‍ പ്രതിഷേധം... പ്രതിഷേധത്തില്‍ പങ്കാളികളായ സ്ത്രീകളെ വംശീയമായും ലൈംഗികമായും അധിക്ഷേപിച്ച ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി സാമാന്യനീതിയുടെ നിഷേധവും ഇരയെ അപഹസിക്കുന്നതുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. പ്രതിഷേധത്തില്‍ പങ്കാളികളായ സ്ത്രീകളെ വംശീയമായും ലൈംഗികമായും അധിക്ഷേപിക്കുകയുമാണ് ചെയ്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
നീതി ബോധമുള്ള മുഴുവന്‍ മനുഷ്യരും പ്രതിഷേധിക്കേണ്ട വിധിയാണ് കോടതിയില്‍നിന്ന് ഉണ്ടായത്. അത്തരം ഒരു വിധിയുടെ പശ്ചാത്തലത്തില്‍ കോടതി, അന്വേഷണ ഏജന്‍സി,പ്രോസിക്യൂഷന്‍ എന്നിവക്കെതിരായ ജനവികാരം സ്വാഭാവികമാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ കൂടുതല്‍ ശക്തമായ നിയമ ഇടപെടല്‍ ആവശ്യപ്പെടുന്നതാണ് എല്ലാ ത്തരം പ്രതിഷേധങ്ങളും.
ഫ്രാങ്കോ പീഡിപ്പിച്ചതായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പരാതിപ്പെട്ട 2017 മുതല്‍ ആരംഭിച്ച ജനാധിപത്യപ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ നിന്ന വനിതാ കൂട്ടായ്മകള്‍ അടക്കമുള്ളവരുടെ ജനാധിപത്യാവകാശമാണ് പ്രതിഷേധം. അതിന്റെ ഭാഗമായാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റും പ്രതിഷേധ പരിപാടി നടത്തിയത്.
എന്നാല്‍, ഇതിനെ സംഘപരിവാറിന് മണ്ണൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്ര ക്രൈസ്തവ ഗ്രൂപ്പായ CASAയും മറ്റ് ചില വിഭാഗങ്ങളുംതികച്ചും വര്‍ഗീയലക്ഷ്യത്തോടെ ദുരുപയോഗിക്കുകയും പ്രതിഷേധത്തില്‍ പങ്കാളികളായ സ്ത്രീകളെ വംശീയമായും ലൈംഗികമായും അധിക്ഷേപിക്കുകയുമാണ് ചെയ്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പ്രതിഷേധിച്ചവരില്‍ ചിലരുടെ മതം മുന്‍നിര്‍ത്തിയുള്ള അങ്ങേയറ്റം വിഷലിപ്തമായ പ്രചാരണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഈ അപകടകരമായ പ്രവര്‍ത്തനം നടത്തുന്നത്. ഇത് അവസാനിപ്പിക്കാന്‍ നിയമപരമായ ഇടപെടല്‍ അനിവാര്യമാണ്. മനുഷ്യര്‍ എന്ന നിലയ്ക്ക്ജാതി മതപരിഗണനകള്‍ക്കപ്പുറം നീതിക്ക് വേണ്ടി നിലക്കൊള്ളാനുള്ള ജനാധിപത്യാവകാശം റദ്ദുചെയ്യപ്പെട്ടതീര്‍ത്തും സങ്കുചിതമായ ഒരു സ്ഥലമായി നവോത്ഥാന കേരളത്തെ താഴ്ത്തിക്കെട്ടാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമമായി മാത്രമേ ഇതിനെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയൂ.
സ്ത്രീകള്‍ക്ക് നീതി നിരന്തരം നിഷേധിക്കപ്പെടുന്നഫാഷിസ്റ്റ് കാലത്ത് നീതിയുടെ പക്ഷം ചേര്‍ന്ന് ഒരു സ്ത്രീ സംഘടന നടത്തിയ പ്രതിഷേധത്തെ വളച്ചൊടിക്കുകയും അതിലെ പ്രവര്‍ത്തകര്‍ക്കെതിരേ വംശീയ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെതിരേ ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. സ്ത്രീവിരുദ്ധവും വംശീയവുമായ വിദ്വേഷപ്രചരണങ്ങള്‍ക്കും അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്കുമെതിരിലും ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























