കുതിരാന്‍ രണ്ടാം തുരങ്കം ഭാഗീകമായി തുറന്നു; ഏപ്രില്‍ മുതല്‍ തുരങ്കം പൂര്‍ണമായും തുറന്ന് നല്‍കും

കുതിരാന്‍ ദേശീയപാതയിലെ രണ്ടാം ടണല്‍ ഭാഗീകമായി തുറന്നു. രണ്ടാം തുരങ്കം വഴി കടത്തി വിടുന്നത് തൃശൂരില്‍ നിന്ന് പാലാക്കാട്ടേയ്ക്കുള്ള വാഹനങ്ങളാണ്. ഏപ്രില്‍ മുതല്‍ തുരങ്കം പൂര്‍ണമായും തുറന്ന് നല്‍കുമെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചത് .
തുരങ്കം പൂര്‍ണമായി തുറക്കാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആദ്യ തുരങ്കത്തേക്കാള്‍ 10 മീറ്റര്‍ നീളം കൂടുതലുള്ളതാണ് രണ്ടാം ടണല്‍.
https://www.facebook.com/Malayalivartha


























