രക്ഷപ്പെടാനുള്ള ആ പഴുതും പോയി... ദിലീപിനെതിരെ കര്‍ശന നിലപാടുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ബലാല്‍സംഗം ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയതു സംബന്ധിച്ച കേസ് രാജ്യത്ത് ആദ്യം; മുന്‍കൂര്‍ ജാമ്യാപേക്ഷ കടുക്കുന്നു

ദിലീപിനെ സംബന്ധിച്ച് ഇന്ന് ഏറെ നിര്‍ണായകമാണ്. ദിലീപ് അടക്കമുള്ള ആറു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നിലപാടാണ് ദിലീപിന് ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാകുന്നത്.
ബലാല്‍സംഗം ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയതു സംബന്ധിച്ച കേസ് ഒരു പക്ഷേ, രാജ്യത്തു ശിക്ഷാനിയമം നിലവില്‍ വന്നശേഷം ആദ്യമാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തു നല്‍കിയ വിശദീകരണത്തിലാണിത്.
സമാനതകളില്ലാത്ത കേസാണിതെന്ന് സര്‍ക്കാര്‍ വാദിച്ചു. ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതു ചരിത്രത്തില്‍ ആദ്യമാണെന്നും എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണ്. ഓരോ ഘട്ടത്തിലും നിയമ നടപടികള്‍ തടസപ്പെടുത്താനാണു ശ്രമിച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ച സംഭവങ്ങളിലും ദിലീപിനു പങ്കുണ്ട്.
കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഭീഷണി നിലനില്‍ക്കുന്ന അവസ്ഥയിലാണു കാര്യങ്ങള്‍. ഗൂഢാലോചനയെത്തുടര്‍ന്നുള്ള നീക്കങ്ങളും ഇപ്പോഴും പ്രതികള്‍ക്ക് അത്തരമൊരു ലക്ഷ്യമുണ്ടോയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതു മാറ്റിവയ്ക്കാന്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷ വിചാരണക്കോടതി 25നു പരിഗണിക്കും.
കേസില്‍ തുടരന്വേഷണം നടത്താനുള്ള സൗകര്യത്തിനു വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി 24നു പരിഗണിക്കുന്ന സാഹചര്യത്തിലാണു വിചാരണക്കോടതിയുടെ നടപടി. 2022 ഫെബ്രുവരി 16നു മുന്‍പു വിചാരണ പൂര്‍ത്തിയാക്കാനുള്ള സുപ്രീം കോടതിയുടെ മുന്‍ ഉത്തരവു നിലനില്‍ക്കുന്ന സാഹചര്യത്തിലാണു കൂടുതല്‍ സമയം ചോദിച്ചു സംസ്ഥാന സര്‍ക്കാര്‍ തന്നെ ഹര്‍ജി നല്‍കിയത്. തുടരന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചു.
ഹൈക്കോടതി ഉത്തരവു പ്രകാരം കേസില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന 4 സാക്ഷികള്‍ക്കും സമന്‍സ് അയയ്ക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. നേരത്തെ വിസ്തരിച്ച ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. 22 മുതല്‍ ഇവരുടെ വിസ്താരമാണു നടക്കുന്നത്. അഡീ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇന്നലെ വിചാരണക്കോടതിയില്‍ ഹാജരായത്.
എന്തായാലും ദിലീപിനെ സംബന്ധിച്ച് വലിയ കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ആശ്വാസകരമാകും. അല്ലെങ്കില്‍ വീണ്ടും അറസ്റ്റിലേക്കായിരിക്കും കാര്യങ്ങള്‍ പോകുന്നത്. അങ്ങനെയെങ്കില്‍ നടിയെ ആക്രമിച്ച കേസിനേയും ബാധിക്കാനാണ് സാധ്യത. അതിനാല്‍ തന്നെ ഇന്നത്തെ ദിവസം ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha


























