കോവിഡ് വ്യാപനം രൂക്ഷം.....രണ്ട് ഞായര്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി.... 10, 11, 12 ക്ലാസുകളും കോളേജ് ക്ലാസുകളും പ്രവര്‍ത്തിക്കും, തിരുവനന്തപുരത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രം...

കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് ജനുവരി 23, 30 തീയതികളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. അവശ്യസര്‍വീസുകള്‍ക്കുമാത്രമാകും അനുമതി. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന്റെയടിസ്ഥാനത്തില്‍ ജില്ലകളെ എ, ബി, സി. എന്നു തരംതിരിച്ചായിരിക്കും നിയന്ത്രണം. 10, 11, 12 ക്ലാസുകളും കോളേജ് ക്ലാസുകളും പ്രവര്‍ത്തിക്കും. ഈ കാറ്റഗറിയില്‍ പെടാത്ത ജില്ലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പതിവുപോലെ തുടരും.
സ്‌പെഷല്‍ സ്‌കൂളുകളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍മാത്രം അടയ്ക്കും. സെക്രട്ടേറിയറ്റില്‍ കോവിഡ് വാര്‍ റൂം പ്രവര്‍ത്തിക്കും. ജില്ലകളില്‍ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കി.
ജില്ലകളില്‍ ഇങ്ങനെ കാറ്റഗറി എയില്‍ എറണാകുളം, ആലപ്പുഴ, കൊല്ലം.
നിബന്ധന: ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ജനുവരി ഒന്നിനേക്കാള്‍ ഇരട്ടിയാവുക, ഐ.സി.യു.വില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുതലാവുക.
നിയന്ത്രണങ്ങള്‍: എല്ലാ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍.
കാറ്റഗറി ബിയില്‍ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട്
നിബന്ധന: ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍. ഐ.സി.യു.വില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം ജനുവരി ഒന്നില്‍നിന്ന് ഇരട്ടിയാവുക.
നിയന്ത്രണങ്ങള്‍: സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതുപരിപാടികള്‍ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനില്‍. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍.
കാറ്റഗറി സിയില്‍ നിലവില്‍ ഒരു ജില്ലയുമില്ല.
നിബന്ധന: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍.
നിയന്ത്രണങ്ങള്‍: സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനില്‍. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍. സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ അനുവദിക്കില്ല.
ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈനില്‍ മാത്രം. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.
മറ്റു ജില്ലകള്‍.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം കോവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.
പുതിയ വകഭേദമായ ഒമിക്രോണ്‍ അതി വേഗതയിലാണ് വ്യാപിക്കുന്നതെന്നതിനാല്‍ സംസ്ഥാനത്താകെ നല്ല ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി.
"
https://www.facebook.com/Malayalivartha


























