Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കേരളത്തെ ഞെട്ടിച്ച ദമ്പതികളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി വെച്ചുമാറുന്ന സംബന്ധിച്ച കേസിലെ അന്വേഷണം ഉന്നത സ്വാധീനത്തില്‍ നിറുത്തിവച്ചു....

21 JANUARY 2022 07:08 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ഞെട്ടിച്ച ദമ്പതികളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി വെച്ചുമാറുന്ന സംബന്ധിച്ച കേസിലെ അന്വേഷണം ഉന്നത സ്വാധീനത്തില്‍ നിറുത്തിവച്ചു.

ഭരണകക്ഷിയിലെ പ്രമുഖര്‍ ഉള്‍പ്പെട്ട കേസിലെ അന്വേഷണം മുന്നോട്ടുപോയാല്‍ പങ്കാളിവെച്ചുമാറ്റത്തില്‍ അഭിഭാഷകരും ബാങ്ക് ജീവനക്കാരും ബിസിനസുകാരും പോലീസുകാരുമൊക്കെ പ്രതിയാക്കപ്പെടുമെന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം കോട്ടയം ജില്ലാതലതലത്തില്‍ പോലീസ് നിറുത്തിവയ്ക്കുന്നത്.



ഭര്‍ത്താവ് തന്നെ പലര്‍ക്കും കാഴ്ചവെയ്ക്കുകയും പണത്തിനായി വില്‍ക്കുകയും പ്രകൃതിവിരുദ്ധ സെസ്‌കിന് പ്രേരിപ്പിക്കുകയും ചെയ്തതിനെതിരെ യുവതി നല്‍കിയ പരാതിയില്‍ കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണമാണ് പാതിവഴിയില്‍ നിലയ്ക്കുന്നത്. ദമ്പതികളുടെ പരസ്പര സമ്മതത്തില്‍ പങ്കാളിവെച്ചുമാറ്റം നടത്തിയാല്‍ കേസെടുക്കാനാവില്ലെന്ന സാങ്കേതികന്യായം നിരത്തിയാണ് കേസ് അന്വേഷണം എട്ടു പേരില്‍ ഒതുക്കിയതും പ്രതികളുടെ പേരുവിവരങ്ങള്‍ രഹസ്യമായി വെച്ചിരിക്കുന്നതും.കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന സെസ്‌ക്സ് ഗ്രൂപ്പില്‍ സംസ്ഥാനത്തും പുറത്തുമായി ആയിരത്തോളം ദമ്പതികളുണ്ടെന്നും ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പങ്കാളികളെ കൈമാറി ലൈംഗികബന്ധം വ്യാപകമായി നടത്തുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

 

വീടുകളും ഫ്ളാറ്റുകളും ക്ലബ്ബുകളും മാത്രമല്ല വാഹനങ്ങള്‍ക്കുള്ളില്‍ വരെ ഇത്തരത്തില്‍ പങ്കാളികൈമാറ്റവും ലൈംഗികകേളികളും അരങ്ങേറിയിരുന്നതായി കണ്ടെത്തിയിരുന്നു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇപ്പോഴും വാരാന്ത അവധി ദിവസങ്ങളില്‍ പങ്കാളി കൈമാറ്റവും മയക്കുമരുന്ന് വില്‍പനയും തകൃതിയായി നടക്കുന്നതായാണ് പോലീസ് പറയുന്നത്.

 


ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ഇവര്‍ ചര്‍ച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം അംഗങ്ങളാണ് ഈ ഗ്രൂപ്പുകളില്‍ ഉള്ളത്. ദമ്പതികള്‍ അടക്കമുള്ളവരും ദമ്പതികള്‍ എന്ന പേരില്‍ കമിതാക്കളുമൊക്കെയാണ് ഈ ഗ്രൂപ്പുകളില്‍ സജീവമായിട്ടുള്ളത്.


പങ്കാളികളെ കൂടുതലായും ഭര്‍ത്താക്കന്മാര്‍ അന്യപുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ നിര്‍ബന്ധിക്കുകയും ഇത്തരത്തില്‍ പണമിടപാട് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ മറവില്‍ കഞ്ചാവും മയക്കുമരുന്നും വ്യാപകമായി വിറ്റഴിച്ചിരുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

 


വെഫ് സ്വാപ്പിങ് അഥവാ കീ എക്‌സ്‌ചേഞ്ച് എന്നറിയപ്പെടുന്ന ഈ ഏര്‍പ്പാട് മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ ഇക്കാലത്തൊക്കെ വ്യാപകമാണ്. ക്ലബുകളിലെ നിശാപാര്‍ട്ടിക്ക് ഭാര്യാസമേതമെത്തുന്നവര്‍ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതില്‍നിന്ന് ഒരാള്‍ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണമെന്നതാണ് രീതി.


2013ല്‍ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തില്‍ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് ഇത് വന്‍ വിവാദമാവുകയും ചെയ്തിരുന്നു.

 


കറുകച്ചാലില്‍ പങ്കാളികളെ പങ്കുവെക്കുന്ന സംഘം പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങങ്ങളാണ് പുറത്തുവന്നത്. 2018 മുതല്‍ ഈ ഗ്രൂപ്പുകളിലൂടെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സജീവമാണെന്ന് കറുകച്ചാല്‍ പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ സമൂഹശ്രേണിയിലെ അത്യുന്നതര്‍ ഉള്‍പ്പെട്ടിരുന്നതായി കണ്ടെത്തിയതോടെയാണ് വിവരങ്ങള്‍ രഹസ്യമാക്കിയതും അന്വേഷണം നിറുത്തിവെച്ചതും.


മൂന്ന് വര്‍ഷം മുമ്പ് കായംകുളത്തും സമാനമായ സംഭവം നടന്നിരുന്നു. ഷെയര്‍ ചാറ്റ് വഴി ഭാര്യമാരെ പങ്കുവയ്ക്കുന്ന സംഘത്തെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ആ കേസും ഇടയ്ക്ക് അന്വേഷണം നിലയ്ക്കുകയായിരുന്നു.
പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പ്രതികള്‍ പിടിയിലായത്. കറുകച്ചാലില്‍ അന്‍പതോളം സ്ത്രീകള്‍ അവരുടെ താല്‍പര്യത്തിനു വിരുദ്ധമായി ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയായതായാണ് വിവരം. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നു പലരും പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (1 hour ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (1 hour ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (1 hour ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (1 hour ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (1 hour ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (2 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (4 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (5 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (6 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (8 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (8 hours ago)

Malayali Vartha Recommends