ഹരിപ്പാട് വനിതാ റെയില്‍വേ ഗേറ്റ് കീപ്പര്‍ പാമ്പു കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍

ഹരിപ്പാട് വനിതാ റെയില്‍വേ ഗേറ്റ് കീപ്പര്‍ പാമ്പു കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഹരിപ്പാട്-ആലപ്പുഴ തീരദേശപാതയില്‍ കരുവാറ്റ ഊട്ട്പറമ്പ് റെയില്‍വേ ക്രോസിലെ ഗേറ്റ് കീപ്പര്‍ പള്ളിപ്പാട് പുത്തന്‍പുരയില്‍ ആര്‍. സരിതയ്ക്കാണ് രാത്രി പാമ്പിന്റെ കടിയേറ്റത്.
ട്രെയിന്‍ കടന്നുപോകുന്നതിനുവേണ്ടി ഗേറ്റ് അടയ്ക്കാന്‍ കയറുമ്പോഴായിരുന്നു പാമ്പ് കടിയേറ്റത്. പ്രദേശവാസികള്‍ റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചതിനെതുടര്‍ന്ന് ഹരിപ്പാട് ആശുപത്രിയില്‍നിന്നും ആംബുലന്‍സ് എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























