ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 19കാരന്‍ മരിച്ചു....

ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 19കാരന്‍ മരിച്ചു. വടകര ചോളം വയലിലെ നെല്ലോളി മീത്തല്‍ ആദര്‍ശാണ് മരിച്ചത്.
അടക്കാതെരു ജങ്ഷനില്‍വെച്ച് സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിടിക്കുകയായിരുന്നു. വടകര കോട്ടക്കടവിലെ പ്രമോദിന്റെയും ചോളംവയല്‍ നെല്ലോളി മീത്തല്‍ റീബയുടെയും മകനാണ്. സഹോദരി: പൂജ.
അതേസമയം തിരുവനന്തപുരം കഴക്കൂട്ടത്ത് അമിതവേഗതയില്‍ മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. പെരുമാതുറ പുതുക്കുറുച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ അന്‍സാര്‍ (50) ആണ് മരിച്ചത്.
പെരുമാതുറ ഒറ്റപ്പന ജങ്ഷനു സമീപം വ്യാഴാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം നടന്നത്. അന്‍സാര്‍ നടന്നുപോകുന്നതിനിടെ അതുവഴി വന്ന സ്‌കൂട്ടര്‍ അന്‍സാറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അന്‍സാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അന്‍സാറിന്റെ മൃതദേഹം മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha


























