ആലുവയിലെ ഒരു ഹോട്ടലിലാണ് എല്ലാം നടന്നത്...!!! ഇവിടെ നടൻ സിദ്ദീഖും എത്തി?...ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യം, പലർക്കു ഇക്കാക്യങ്ങൾ അറിയാമെങ്കിലും തുറന്ന് പറയാന്‍ തയ്യാറാവുന്നില്ല, ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തലുമായി പൾസർ സുനിയടെ അമ്മ

2015 മുതൽ നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ ഗൂഢാലോചനയിൽ പലരും പങ്കെടുത്തതായും കൃത്യം നടത്താന്‍ ദിലീപ് സുനിലിന് കോടി കണക്കിന് രൂപ വാഗദാനം ചെയ്‌തെന്നും അമ്മ മാധ്യമങ്ങളോട് പറയുകയുണ്ടായി. കഴിഞ്ഞ ദിവസം ദിലീപിന്റെ മുൻകൂർ ജാമ്യത്തെ ശക്തമായി എതിർത്ത് ഗുരുതര ആരോപണങ്ങൾ ഉയർത്തി പ്രോസിക്യൂനും നടനെതിരെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന ആലുവയിലെ ഒരു ഹോട്ടലിലാണ് എന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭനയുടെ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് നടന്‍ സിദ്ദീഖ് ആണോ എന്ന് തനിക്കറിയില്ലെന്ന് ശോഭന പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ലെന്നും ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായി അമ്മ വ്യക്തമാക്കി.
അതേ സമയം, തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി ഉത്തരവിനായി മാറ്റി. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യം സംബന്ധിച്ചുള്ള ഹര്‍ജി കോടതി വൈകാതെ പരിഗണിക്കും. പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. സുനി ഇപ്പോഴും മാനസിക ബുദ്ധിമുട്ടിൽ തന്നെയാണെന്നാണ് സുനിയുടെ അമ്മ ജയിലിൽ സന്ദർശിച്ച ശേഷം പ്രതികരിച്ചത്. ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ സുനിക്ക് പേടിയുണ്ട്. മാനസികമായി അവൻ ബുദ്ധിമുട്ടിലാണെന്നുമാണ് സുനിയുടെ അമ്മ പറഞ്ഞത്. ദിലീപിന്റെ പേര് പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ജീവൻ അപകടത്തിലാണ്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും 2018 മെയ് മാസത്തിൽ അമ്മയ്‌ക്കെഴുതിയ കത്തിൽ സുനി ഇക്കാര്യം പറഞ്ഞിരുന്നു. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസംഎഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്നും സുനിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. 2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി.
കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറഞ്ഞിരുന്നു. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും പറയുകയുണ്ടായി. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha


























