Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു മാസത്തോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ വിരുതനെ പിടികൂടി....

21 JANUARY 2022 11:10 PM IST
മലയാളി വാര്‍ത്ത

ഒരു മാസത്തോളമായി ജനങ്ങളെ ഭീതിയിലാഴ്ത്തി വഴിയരികിലെ മാളത്തിലൊളിച്ച മൂര്‍ഖന്‍ പാമ്പിനെ ഇന്ന് രണ്ടു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ പിടികൂടി. ചാരുംമൂട് താമരക്കുളം ചത്തിയറ തെക്ക് കലതിവിളയില്‍ പുരയിടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പുപിടുത്തക്കാരനായ ചെങ്ങന്നൂര്‍ പൂമല സാംജോണ്‍ ജെ സി ബിയുടെ സഹായത്തോടെ രണ്ടു മീറ്ററോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. ഒരു മാസം മുമ്പ് കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇവിടെ പാമ്പിനെ കണ്ടതോടെ ഭീതിയിലായിരുന്നു.

ചെറിയ കുട്ടികളടക്കം സഞ്ചരിക്കുന്ന വഴിയരികിലെ ആഞ്ഞിലിമരത്തിനു താഴെയായിരുന്നു മാളം. ഇവിടെ രണ്ടു ദിവസം മുമ്പ് അടുത്ത വീട്ടുകാരനായ രാധാകൃഷ്ണന്‍ പാമ്പ് പടം പൊഴിച്ചിട്ടിരുന്നതും കണ്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മാളത്തിനുള്ളില്‍ പാമ്പിനെ വീണ്ടും കണ്ടത്. പാമ്പ് മാളത്തിനുള്ളിലേക്ക് വലിഞ്ഞിരുന്നു. പിക്കാസും മറ്റു പയോഗിച്ച് ഒന്നര മണിക്കൂര്‍ കൊണ്ട് അടുത്ത വീട്ടുകാര്‍ മാളം വെട്ടിയിളക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും സ്ഥലത്തെത്തിയ സാംജോണ്‍ ആഞ്ഞിലിമരം പിഴുത് മാറ്റിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. തുടര്‍ന്ന് ആഞ്ഞിലിയുടെ ചുവട് തുരന്നതോടെ മണ്ണില്‍ പുതഞ്ഞു കിടന്ന പാമ്പിനെ സാം പിടികൂടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (5 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends