Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെറ്റമ്മയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി, മകന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത് അറുപത്തിയഞ്ചുകാരി, മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ട ശേഷം മര്‍ദ്ദിച്ച് അവശയാക്കി, സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോയത് കൈകള്‍ പിന്നിലേക്ക് കെട്ടി നിലത്തൂടെ വലിച്ചിഴച്ച്‌.., സമീപത്തെ ആളുകൾ എത്തിയപ്പോൾ അരിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, കോട്ടയത്തെ നടുക്കിയ അരുംകൊലയ്ക്ക് പിന്നിൽ...!!!​

23 JANUARY 2022 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..

മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി

സങ്കടക്കാഴ്ചയായി... മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

മദ്യലഹരിയില്‍ കേരളത്തിൽ നടക്കുന്നത് കൊടും ക്രൂരതകളാണ്. മലയാളികളെ ഞെട്ടിച്ചു കൊണ്ടുള്ള ഇത്തരത്തിലുള്ള പല വാർത്തകളും അടുത്തിടെയായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. മദ്യലഹരിയില്‍ ബന്ധങ്ങളുടെ വിലയും നിലയും എല്ലാം മറന്നാണ് ഇത്തരം ക്രൂരതകൾ അരേങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. മദ്യലഹരിയില്‍ പെറ്റമ്മയോട് പോലും കണ്ണിൽ ചോരയില്ലാതെ പെരുമാറുന്നവരും കുറവല്ല. അത്തരത്തിൽ കോട്ടയത്തെ ഞെട്ടിച്ചു കൊണ്ട് അരും കൊല നടന്നിരിക്കുകയാണ്.

മദ്യലഹരിയില്‍ മകന്‍ സ്വന്തം അമ്മയെ ക്രൂരമായി മര്‍ദിച്ച്‌​ അവശാക്കി തോട്ടില്‍ മുക്കി കൊലപ്പെടുത്തിയിരിക്കുകയാണ്. അറുപത്തിയഞ്ച് വയസുള്ള മന്ദാകിനിയാണ് മകന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുപ്പത്തിയെട്ട് വയസുള്ള മകന്‍ ബൈജു വീടിനുസമീപത്തെ തോട്ടിലാണ് സ്വന്തം അമ്മയെ മുക്കിക്കൊന്നത്.

 

കൊല്ലപ്പെട്ട അറുപത്തിയഞ്ച് വയസുള്ള മന്ദാകിനി ഉദയനാപുരം വൈക്കപ്രയാര്‍ കൊച്ചുതറ താഴെവീട്ടില്‍ പരേതനായ സുരേന്ദ്രന്‍റെ ഭാര്യയാണ്​ ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആയിരുന്നു നടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. തടിപ്പണിക്കാരനായ ബൈജു മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുകയും ശേഷം മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ദാകിനിയുടെ​ കൈകള്‍ പിന്നിലേക്ക് കെട്ടി നിലത്തൂടെ വലിച്ചിഴച്ച്‌​ സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു.

എന്നാൽ ഇവരുടെ നിലവിളി കേട്ട് സമീപത്തെ പറമമ്പിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ എത്തിയെങ്കിലും ബൈജു അരിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടർന്ന് കൂടുതല്‍ നാട്ടുകാര്‍ എത്തിയതോടെയാണ് ഇയാള്‍ തോട്ടില്‍ നിന്ന്​ വീട്ടിലേക്ക് കയറിപ്പോകാൻ തയ്യാറായത്. ഈ സമയത്താണ് നാട്ടുകാര്‍ ഇടപ്പെട്ട് മന്ദാകിനിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വാസകോശത്തില്‍ ചളി നിറഞ്ഞിരുന്നതിനാൽ അതിഗുരുതരാവസ്ഥയിലായിരുന്നു.

തുടർന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുമ്പോ​ഴേക്കും ആ അമ്മ മരണത്തിന് കീഴടങ്ങിയിരുന്നു.അതേസമയം ഇവരുടെ മകൻ ബൈജുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതുസംബന്ധിച്ച്‌​ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഡി. ശില്‍പ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മന്ദാകിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബിജു ആണ് മന്ദാകിനിയുടെ മറ്റൊരു മകന്‍.എന്തായാലും ബന്ധുക്കൾ പറയുന്ന കാര്യങ്ങൾ അന്വേഷിച്ച് അതിൽ വ്യക്തവരുത്തി തുടർ നടപടികളിലേക്ക് കടക്കാൻ തന്നെയാണ് പൊലീസ് ശ്രമം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

കുംഭം രാശി: വിഷുഫലം 2026  (1 hour ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (2 hours ago)

മകരം രാശി: വിഷുഫലം 2026  (2 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (2 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (2 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ധനു രാശി: വിഷുഫലം 2026  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (4 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (4 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (4 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (5 hours ago)

Malayali Vartha Recommends