പത്തനംതിട്ടയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു...

കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കീറ്റേത്തു മണ്ണിൽ വീട്ടിൽ പരേതനായ ഹമീദ് റാവുത്തറുടെ മകൻ മുഹമ്മദ് സാലി. എച്ച്(65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിലാണ് അപകടം സംഭവിച്ചത്.
അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് സാലി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.
സൈനബ ബീവിയാണ് ഭാര്യ. മക്കൾ: ഷെമീല സാലി, ഫൈസൽ സാലി, ജസീല സാലി. മരുമക്കൾ: സന്തോഷ്, നിഷാജ്
"
https://www.facebook.com/Malayalivartha


























