പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവൽക്കരണം; കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം ബാലിക ദിനം ആഘോഷിച്ചു

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശത്തോടെ കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം ദേശിയ ബാലിക ദിനം ആഘോഷിച്ചു. പെൺകുട്ടിളുടെ വിദ്യാഭ്യാസം ജീവിത നിലവാരം എന്നിവ ഉയർത്തുക, അവർ നേരിടുന്ന വേർതിരുവുകൾ ഇല്ലാതാക്കുക എന്നീ ആശയങ്ങൾ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ഉയർത്തിപിടിച്ചു.
ലോകത്ത് പെൺകുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണെന്നും വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് ഇരയായി ചെറുപ്രായങ്ങളിൽ ആത്മഹത്യയിൽ അഭയം തേടുന്നത് മുതൽ ഒന്നും പുറത്തുപറയാനാകാതെ കഴിയുന്ന പെൺകുട്ടികൾവരെയും ഇന്ന് നമ്മുക്ക് ചുറ്റുമുണ്ടെന്നും എന്നാൽ കുട്ടികളുടെ പല പ്രശ്നങ്ങളും കൃത്യസമയത്തിനു കണ്ടെത്താൻ രക്ഷിതകൾക്കോ അധ്യാപകർക്കോ കഴിയാതെ വരുന്നു.
രക്ഷിതാക്കൾ മക്കളുടെ പ്രശങ്ങൾ മനസുതുറന്ന് കേൾക്കാൻ തയ്യാറായാൽ വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവയിൽ നിന്നും നമ്മുടെ പെൺകുട്ടികളെ രക്ഷപ്പെടുത്താമെന്നും അധ്യക്ഷ പ്രസംഗത്തിലൂടെ കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം പ്രസിഡന്റ് ജെയ്സൺ ജോൺ പറഞ്ഞു. സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന വിവേചനം ആൺ-പെൺ എന്ന വേർതിരിവ് ഇന്നും നിലനിൽക്കുന്നുവെന്നും ശാരീരിക പീഡനങ്ങളും ബാലവേലയും ശൈശവ വിവാഹവും മറ്റും കൊണ്ട് ബാല്യം ആസ്വദിക്കാൻ കഴിയാതെ ദുരിത പൂർണമാകുമ്പോൾ. അതിന് കാരണക്കാരായാവരെയാണ് ബോധ്വവാൻമരാകേണ്ടതെന്നും.
ലിംഗസമത്വവും സുരക്ഷിതവും ആരോഗ്യപരവുമായ ചുറ്റുപാടും ഓരോ ബാലികമാർക്കും ഉണ്ടാകണമെന്ന് ആശംസിച്ചുകൊണ്ട് കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിഞ്ചു എം. ഉത്‌ഘാടനം ചെയ്തു സംസാരിച്ചു. അംഗൻവാടി ടീച്ചർമാരായ കുരിശമ്മ, ശോഭനകുമാരി, Continue Education ടീച്ചർ വത്സല, CSCF വോളിന്റിയേഴ്‌സ് ആഷ്മി സൽവിൻ, അഭിരാമി എസ് അനിൽ, പൂജ ഷാജി എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha


























