ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! സുമന്റെ കഴുത്ത് തിരിച്ച് തല്ലി ചതച്ചിട്ടും പകമാറിയില്ല. പിന്നാലെ അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ

ഡാ വാടാ... അവൻ എന്നെ തല്ലി.. ചേട്ടന്റെ ദേഹം നൊന്തപ്പോൾ ഇറങ്ങിപുറപ്പെട്ടപ്പോൾ അവരറിഞ്ഞ് കാണുമോ.. തങ്ങൾ ഇറങ്ങിപ്പോകുന്നത് തങ്ങളുടെ നാശത്തിലേക്കാണെന്ന്. കേവലം ഒരു ലഹരിപ്പുറത്ത് തുടങ്ങിയ വാക്ക് തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. കഴിഞ്ഞ വിഷു ദിനത്തിൽ രാത്രി തിരുവനന്തപുരം വിഴിഞ്ഞത്താണ് അതിക്രൂരമായി രണ്ട് പേർ ചേർന്ന് ഒരു യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയത്.
ബാറിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു കൊലപാതകം. സഹോദരങ്ങളായ അനന്തു, അച്ചു, ഇവരുടെ സുഹൃത്ത് സൂര്യജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിൽ വെച്ചാണ് തർക്കമുണ്ടായത്. പിന്നാലെ ബാറിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം റോഡിൽ വച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിനു ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.
ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പ്രതികളെല്ലാം മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























