രോഗവ്യാപനം കുറയുന്നു... മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൊവിഡ് അവലോകനയോഗം ഇന്ന് ചേരും.... ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാനും സാധ്യത

കൊവിഡ് അവലോകനയോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരും. രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യവും ഇന്ന് ചര്‍ച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാനും സാദ്ധ്യതയുണ്ട്.
നിലവില്‍ നിയന്ത്രണത്തിനായി ജില്ലകളെ തിരിച്ചിരിക്കുന്ന പട്ടികയിലും മാറ്റം വന്നേക്കും. നിലവില്‍ സി കാറ്റഗറിയില്‍ ഒരു ജില്ലയും ഇല്ലാത്തതിനാല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളില്‍ തീയേറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ബാറുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഇല്ലാത്ത നിയന്ത്രണമാണ് തീയേറ്ററുകള്‍ക്കുള്ളതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനുളള മറുപടി ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കണമെന്നും കോടതി .
"
https://www.facebook.com/Malayalivartha

























