നാല് സെന്റ് ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടർന്നായിരുന്നു സജീവൻ ജീവനൊടുക്കിയത്; ജില്ലാ കളക്ടർ ജാഫർ മാലിക് നേരിട്ട് മാല്യങ്കര കോഴിക്കൽ സജീവന്റെ വീട്ടിൽ എത്തി ഭൂമി തരംമാറ്റിയതിന്റെ രേഖകളെത്തിച്ചു നൽകി

ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സജീവൻ എന്ന വ്യക്തി തൂങ്ങി മരിച്ചിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹം എന്തിനുവേണ്ടിയാണ് ആ കടുംകൈ ചെയ്തത് അതിനുള്ള ഉത്തരം കഴിഞ്ഞ ദിവസം കളക്ടർ കൈമാറിയിരിക്കുകയാണ്.
നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്നായിരുന്നു സജീവൻ ജീവനൊടുക്കിയത്. . ജില്ലാ കളക്ടർ ജാഫർ മാലിക് നേരിട്ട് മാല്യങ്കര കോഴിക്കൽ സജീവന്റെ വീട്ടിൽ എത്തി ഭൂമി തരംമാറ്റിയതിന്റെ രേഖകളെത്തിച്ചു നൽകി . ഞായറാഴ്ച റവന്യു മന്ത്രി വീട്ടിലെത്തി തരംമാറ്റ രേഖ ഉടനടി വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു.
ബാധ്യത തീർക്കാൻ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനാണ് സജീവൻ തരംമാറ്റത്തിനായി അപേക്ഷിച്ചിരുന്നു . ഒരു വർഷത്തിലേറെ ഓഫീസ് കയറിയിറങ്ങി. പക്ഷേ ഇത് നടക്കാതെ വന്നതോടെ കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിക്കുകയായിരുന്നു.
സജീവന്റെ മരണത്തിലുള്ള ദുഃഖം കളക്ടർ ബന്ധുക്കളെ അറിയിക്കുകയാണ്ടായി. സജീവ് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടോ എന്നതടക്കമുള്ളവ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണ വിധേയമാക്കിയിട്ടുണ്ട് .റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ. രാജൻ ഉറപ്പു നൽകി.
https://www.facebook.com/Malayalivartha

























