പന്ത്രണ്ടാം വയസിൽ വീട്ടില്‍ കയറിയ മൂര്‍ഖനിൽ പാമ്പുപിടുത്തത്തിന്റെ തുടക്കം, പാമ്പുകളുടെ രക്ഷകമായ വാവ സുരേഷ് പാമ്പുകടിയേറ്റത് 290 തവണ, നാല് തവണ മരണത്തെ മുന്നില്‍ കണ്ട് വെന്റിലേറ്ററിൽ, പ്രമുഖ ചാനലായ അനിമല്‍ പ്ലാനറ്റ് വാവയുടെ സാഹസിക ജീവിതം ക്യാമറയിൽ പകർത്തി, 60,000 പാമ്പുകളെ പിടികൂടിയ വാവ സുരേഷിന്റെ ജീവിത രീതി ചാനൽ അധികൃതരെ വിസ്മയിപ്പിച്ചു, പാരിതോഷികമായി ലഭിച്ച നാലു കോടിയിലധികം ചെലവഴിച്ചത് അവർക്കായി...

പാമ്പുകളുടെ പ്രിയ തോഴൻ, പാമ്പുപിടുത്ത വിദഗ്ധൻ, എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ നമ്മൾ വാവ സുരേഷിന് ചാർത്തി നൽകിയിട്ടുണ്ട്. നമ്മൾ നൽകിയ ഈ വിശേഷണങ്ങൾക്കൊക്കെ എത്രയൊ അപ്പുറത്താണ് അദ്ദേഹത്തിന്റെ മനസും പ്രവർത്തിയും എല്ലാം. വാവയുടെ ജീവിതം പ്രമുഖ ചാനലായ അനിമല്‍ പ്ലാനറ്റ് പകര്‍ത്തിയിരുന്നു. നിരവധി മൃഗസ്‌നേഹികളെയും അവരുടെ സാഹസികതയും ലോകത്തിന് മുന്നിലെത്തിച്ച ടെലിവിഷന്‍ ചാനലാണ് അനിമല്‍ പ്ലാനറ്റ്.
ശാസ്ത്രീയമായ യാതൊരു പരിശീലനവും സിദ്ധിക്കാതെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടുകയും അനുസരിപ്പിക്കുകയും ചെയ്യുന്ന സുരേഷിന്റെ രീതിയാണ് അനിമല്‍ പ്ലാനറ്റ് അധികൃതരെ വിസ്മയിപ്പിച്ചത്. ഏകദേശം 60,000 പാമ്പുകളെ വാവ സുരേഷ് പിടികൂടിയതായാണ് കണക്കുകള്‍. രാജവെമ്പാല ഉള്‍പ്പടെ ഉഗ്രവിഷമുള്ള പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പല തവണ അദ്ദേഹത്തിന് പാമ്പുകടിയേറ്റിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സുരേഷിന്റെ ഒരു കൈവിരല്‍ മുറിച്ചുകളയേണ്ടതായും വന്നിട്ടുണ്ട്. പലയിടത്തും പാമ്പുകളുടെ സ്വഭാവത്തെക്കുറിച്ച് ക്ലാസെടുക്കാനും വാവ സുരേഷ് പോകുന്നുണ്ട്.
നിര്‍ധന കുടുംബത്തിലെ അംഗമായ വാവ സുരേഷ് ജനസേവനത്തിനിടെ പാരിതോഷികമായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലുമെടുക്കാതെ മുഴുവന്‍ നിര്‍ധനര്‍ക്കാണ് നല്‍കിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പേര്‍ വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുകയെല്ലാം പാവപ്പട്ടവര്‍ക്കായി തന്നെ ചെലവഴിച്ചിരിക്കുകയാണ്.
ഇതുവരെ നാലു കോടിയിലധികം രൂപയാണ് വാവ സുരേഷ് നിര്‍ധനര്‍ക്കായി നല്‍കിയിട്ടുള്ളതെന്നാണ് കണക്കുകൾ. നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുന്നതിനും മറ്റുമായും വാവ സുരേഷ് നിരവധി സഹായങ്ങളും ചെയ്തിട്ടുണ്ട്. ഓലക്കുടില്‍ കഴിയുന്ന വാവ വീടുമ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകനായിട്ടാണ് വാവാ സുരേഷ് പൊതുരംഗത്തേക്ക് എത്തിയത്.
തിരുവനന്തപുരം നഗരത്തിനടുത്ത് ശ്രീകാര്യത്തെ നിര്‍ധന കുടുംബത്തിലാണ് വാവ സുരേഷ് ജനനം. 12 വയസ്സിലാണ് വീട്ടില്‍ കയറിയ മൂര്‍ഖനിലായിരുന്നു പാമ്പുപിടുത്തത്തിന്റെ തുടക്കം. കണ്ടാല്‍ ആളുകള്‍ തല്ലിക്കൊല്ലുന്ന പാമ്ബുകള്‍ക്ക് സുരേഷ് അങ്ങനെ രക്ഷകനായി. പാമ്ബുകളെ പിടിച്ച് ജനങ്ങള്‍ക്ക് ശല്യമില്ലാതെ വനത്തില്‍ കൊണ്ടുപോയി വിട്ടുതുടങ്ങി. 290 തവണ പാമ്ബുകടിയേറ്റു. എല്ലാം ഉഗ്രവിഷമുള്ള പാമ്ബുകള്‍. നാലു തവണ മരണത്തെ മുന്നില്‍ കണ്ട് വെന്റിലേറ്ററിലായി. ഡോക്ടര്‍മാര്‍ക്കിപ്പോള്‍ സുരേഷിന്റെ ശരീരത്തെ കുറിച്ച് അദ്ഭുതമാണ്..
ഏതു വീട്ടില്‍ പാമ്ബുകയറിലായും സുരേഷിനെ വിളിച്ചാല്‍ മതി, എത്രവലിയ പാമ്പായാലും സുരേഷ് പിടിച്ചിരിക്കും. പാമ്ബുകളെ അത്രയധികം ഇഷ്ടമുള്ളതിനാലാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് സുരേഷ് പറയുന്നത്.പാമ്പുപിടുത്തത്തിലെ വൈദഗ്ധ്യം മുന്‍നിര്‍ത്തി സുരേഷിന് ജോലി നല്‍കാമെന്ന് വനംവകുപ്പ് വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
തിരക്കുകള്‍ കൂടുകയാണെങ്കിലും സഹായത്തിന് ആരു വിളിച്ചാലും സുരേഷ് തന്റെ സ്‌കൂട്ടറില്‍ അവിടേക്ക് യാത്രയാകും. പിടികൂടിയ പമ്ബുകളെ കാട്ടിലേക്ക് തുറന്ന് വിടുന്നതാണ് സുരേഷിന്റെ രീതി. ഉഗ്രവിഷമുള്ള രാജവെമ്ബാലകളെ പിടിച്ച്‌തിനുള്ള ഗിന്നസ് റിക്കോര്‍ഡും വാവയുടെ പേരിൽ തന്നെയാണ് 120 രാജവെമ്ബാലകളെയാണ് പിടികൂടിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























