ജാമ്യം കിട്ടിയ ഉടനെ ദിലീപ് കുതിച്ചെത്തിയത് അദ്ദേഹത്തിന്റെ അരികിലേക്ക്; ഒരു മണിക്കൂറോളം അവിടെ സംഭവിച്ചത്; സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ നടനൊപ്പമുണ്ടായിരുന്നു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യം കിട്ടിയ ഉടനെ ദിലീപ് പോയത് അവിടെക്കാണ്. തനിക്ക് ജാമ്യം കിട്ടാൻ കാരണക്കാരനായ മാസ്റ്റർ ബുദ്ധിയുടെ അടുത്തേക്ക്. ദിലീപ് അഭിഭാഷകനായ ബി രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി.
സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ നടനൊപ്പമുണ്ടായിരുന്നു. അഡ്വ. രാമൻപിള്ളയുമായി ദിലീപ് ഒരു മണിക്കൂറോളം ചർച്ചകൾ നടത്തിയിരുന്നു . കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുഹൃത്ത് ശരത്തിനൊപ്പം നടൻ മടങ്ങി പോയത്. ഇന്നലെ രാത്രി എട്ടുമണിയോടുകൂടി ദിലീപ് അഭിഭാഷകന്റെ കൊച്ചിയിലെ ഓഫീസിലെത്തുകയായിരുന്നു .
വധ ഗൂഢാലോചന കേസിൽ ദിലീപ്, അനൂപ്, സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവർക്കും ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി . കർശന ഉപാധികളോടെയായിരുന്നു ജാമ്യം കൊടുത്തത് . പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശം നൽകി. ജാമ്യ ഉപാധികൾ ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി കടുക്കുകയാണ്. പീഡന പരാതിയില്‍ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയത്. പത്ത് വര്‍ഷം മുന്‍പ് കൊച്ചിയില്‍വച്ച് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
2011 ഡിസംബറില്‍ തൃശൂരിലെ ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട സിനിമാ പ്രവര്‍ത്തകനില്‍ നിന്നാണ് തനിക്ക് ബാലചന്ദ്രകുമാറിന്റെ നമ്പര്‍ ലഭിച്ചത്. ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളിച്ചപ്പോള്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, ഒരു സിനിമാ ഗാനരചയിതാവിന്റെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഹോം നഴ്‌സായി ജോലി ചെയ്യുന്ന യുവതി ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭയന്നാണ് പരാതി നല്‍കാതിരുന്നത്. നടിക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളില്‍ സംസാരിക്കുന്നത് കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കിയിരുന്നു.
അങ്ങനെ ബാലചന്ദ്രകുമാര്‍ കുടുങ്ങുമ്പോള്‍ ദിലീപിന് ഇന്നലെ ആശ്വാസ ദിനമായിരുന്നു. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ എഫ്‌ഐആര്‍ പോലും റദ്ദാക്കാനുള്ള ശ്രമത്തിലാണ്. തനിക്കെതിരെയുള്ള കേസില്‍ അന്വേഷണ സംഘവും പ്രോസിക്യൂഷനും സ്വീകരിച്ച നടപടികള്‍ വ്യക്തതയില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ എഡിറ്റ് ചെയ്തതും വ്യക്തതയില്ലാത്തതുമാണ്. ഇവ മിമിക്രിക്കാരെക്കൊണ്ട് റെക്കാഡ് ചെയ്യിച്ചതാണെന്നും പരിശോധിക്കേണ്ടതുണ്ടെന്നും വാദിച്ചു.
https://www.facebook.com/Malayalivartha

























