ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുകയാണ്...! തനിക്ക് ശിവശങ്കറിനെ പേടിയില്ല..,നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തനിക്കുണ്ട്, പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യം, വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സ്വപ്നാ സുരേഷിന് നോട്ടീസ്

എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കുമെന്ന് പ്രതികരിച്ച് സ്വപ്ന സുരേഷ്. സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സ്വപ്നയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.ഇമെയിലിന് സാങ്കേതിക പ്രശ്നം ഉണ്ട്. അതിനാല്‍ നോട്ടീസ് കിട്ടിയിട്ടില്ല. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തിനാണ് വിളിച്ചതെന്ന് അറിയില്ല. ഇ ഡി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തനിക്ക് ആരെയും പേടിയില്ല. പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യമാണ്. ശിവശങ്കര്‍ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ ആരോപങ്ങളെ കുറിച്ചും ആണ് പറയാന്‍ ഉള്ളത്. ശബ്ദ രേഖയെ കുറിച്ച് അന്വേഷിക്കാന്‍ ഉള്ള പൂര്‍ണ്ണ ഉത്തരവാദിത്തം അന്വേഷണ ഏജന്‍സികള്‍ക്കാണ്. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന പറഞ്ഞു.
കേസിലെ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിക്കുന്ന രേഖകളുമായി നാളെ രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാവണമെന്നാണ് ഇഡി നോട്ടീസില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ഏക ബന്ധം ശിവശങ്കറാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിന് അനുകൂലമായ രീതിയില്‍ ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയതും ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും പരിശോധിക്കും.
https://www.facebook.com/Malayalivartha

























