കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 20 കിലോഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ പ്രതികളെ എല്ലാം പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു. കവര്‍ച്ചക്കാരെ സഹായിച്ച ആറു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ചാ സംഘത്തില്‍ ബാങ്കിന്റെ സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവരുണ്‌ടെന്നു പോലീസ് അറിയിച്ചു. ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കുകയായിരുന്നു മോഷണ സംഘത്തിന്റെ ലക്ഷ്യമെന്നാണു പോലീസ് നിഗമനം.
വ്യാഴാഴ്ച കേസിലെ ഒരു പ്രതിയെ സഹായിച്ച മൂന്നുപേര്‍ കസ്റ്റഡിയിലായിരുന്നു. കസ്റ്റഡിയിലായ ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരുകയാണ്. പ്രതികള്‍ രക്ഷപ്പെട്ട കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം രജിസ്‌ട്രേഷനുള്ള വെള്ള ലാന്‍സര്‍ കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മംഗലാപുരത്തു നിന്നാണു കാര്‍ കസ്റ്റഡിയിലെടുത്തത്. മോഷണം പോയ കാറാണോയെന്നു പോലീസ് അന്വേഷിച്ചു വരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























