Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

അസാധാരണമായ പ്രണയവും ജീവിതവും! ഞാന്‍ വേറെ കല്യാണം കഴിക്കില്ല, നമുക്കിങ്ങനെ കഴിയാം'; ഭരതന്‍ വേദനയോടെ പറഞ്ഞു; എല്ലാത്തിനും കൂട്ടായി പദ്മരാജന്‍; തോപ്പിൽ ഭാസിയുടെ അനുവാദമില്ലാതെ ഒന്നും ചെയ്യില്ലെന്ന് ലളിത, എതിർപ്പ് ഭരതന്റെ വീട്ടുകാർക്ക്: സിനിമക്കഥ പോലൊരു പ്രണയം പൂവണിഞ്ഞത് ഇങ്ങനെ...

23 FEBRUARY 2022 09:41 PM IST
മലയാളി വാര്‍ത്ത

അസാധാരമായൊരു പ്രാണ കഥയും ജീവിതവുമാണ് കെപിഎസി ലളിതയുടേത്. ആദ്യം ഭരതന്റെ പ്രണയത്തിന് കൂട്ട് നിൽക്കുക. പിന്നീട് ജീവിത സഖിയാകുക. രജിസ്റ്റര്‍ മാര്യേജും ഒളിച്ചോട്ടവും പിന്നെയും താലികെട്ടലും ഒക്കെ ചേര്‍ന്ന സിനിമാക്കഥ പോലെ സംഭവ ബഹുലമായ പ്രണയകാലം.

ശശികുമാര്‍ സംവിധാനം ചെയ്ത 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമയില്‍ രാജകുമാരിയുടെ വേഷമായിരുന്നു ലളിതയ്ക്ക്. അതിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ലളിതയുടെയും ഭരതന്റെയും വിവാഹം. 1978 മെയ് 21നായിരുന്നു കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുന്നത്. 22ന് ആദ്യത്തെ താലികെട്ട്. 23ന് രജിസ്‌ട്രേഷന്‍. 26ന് വീണ്ടും പെണ്ണുകാണല്‍, ജൂണ്‍ 2ന് വീണ്ടും വിവാഹം കഴിക്കുന്നു.

കല്യാണം കഴിഞ്ഞ വിവരമറിഞ്ഞ് സിനിമയുടെ സെറ്റ് ആഘോഷപ്പന്തലായി മാറുകയും ചെയ്തു. മണവാളന്‍ ജോസഫിന്റെയും ശ്രീലതയുടെയും ഗാനമേള, എം.ജി.രാധാകൃഷ്ണന്റെയും പത്മരാജന്റെയും മറ്റു സിനിമാതാരങ്ങളുടെയും സാന്നിധ്യം.എല്ലാംകൊണ്ടും ആഹ്ലാദത്തിമര്‍പ്പ്. പക്ഷേ, കല്യാണത്തിന്റെ നിമിഷംവരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു ലളിത.

അക്കാലത്തെ പ്രമുഖ നടി ശ്രീവിദ്യയായിരുന്നു ഭരതന്റെ ആദ്യ പ്രണയിനി. ചെന്നൈയില്‍ പരാംഗുശപുരത്തു താമസിക്കുന്ന ഭരതന്‍, ലളിത താമസിക്കുന്ന സ്വാമിയാര്‍ മഠത്തിലെ വീട്ടില്‍ എത്തിയാണ് ശ്രീവിദ്യയെ ഫോണ്‍ ചെയ്തിരുന്നത്. പെണ്ണുങ്ങള്‍ വിളിച്ചാലേ ശ്രീവിദ്യയ്ക്കു ഫോണ്‍ കൊടുക്കൂ. 'പ്രയാണം' സംവിധാനം ചെയ്തശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ് ഭരതന്‍ കലാസംവിധായകനായി തിരിച്ചുവന്ന സമയമാണ്. സിനിമാഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേര്‍ന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ പുരോഗതി ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് ലളിത എഴുതിയിട്ടുണ്ട്. അസൂയയോ കുശുമ്ബോ ഒന്നുമല്ല, ആകാംക്ഷമാത്രം. 'രാജഹംസ'ത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ എന്തോ കാര്യം പറഞ്ഞ് ഭരതനും ശ്രീവിദ്യയും പിണങ്ങി.

ഭരതനും ലളിതയും തമ്മില്‍ നേരത്തേതന്നെ അടുപ്പം ഉണ്ടായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാനൊക്കെ ഭരതന്‍ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ, ആ അടുപ്പം പ്രണയമെന്ന തരത്തില്‍ സിനിമാക്കാര്‍ക്കിടയില്‍ പടര്‍ന്നു. 'രതിനിര്‍വേദ'ത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ തേടി ഭരതന്‍ എത്തി. 'നമുക്കിത് സീരിയസായി എടുക്കാം' മനസ്സ് തുറന്നു ഭരതന്‍ പറഞ്ഞു.

ലളിതയ്ക്കു സമ്മതമായിരുന്നു. പക്ഷേ, ഗുരുസ്ഥാനത്തുള്ള തോപ്പില്‍ഭാസിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു. ഭരതനെ അറിയാവുന്ന തോപ്പില്‍ഭാസിക്കും സമ്മതം. പക്ഷേ, വിവരമറിഞ്ഞപ്പോള്‍ ഭരതന്റെ മാതാപിതാക്കള്‍ക്ക് പടപ്പുറപ്പാട് നടത്തി. അവര്‍ വടക്കാഞ്ചേരിയില്‍നിന്നു നേരേ മകനെ തേടി ചെന്നൈയിലെത്തി. മകന്‍ എത്ര വിശദീകരിച്ചിട്ടും അവര്‍ വഴങ്ങിയില്ല. എതിര്‍ക്കാന്‍ ഭരതനു ധൈര്യവുമില്ല.

'ഞാന്‍ വേറെ കല്യാണം കഴിക്കില്ല. നമുക്കിങ്ങനെ കഴിയാം'- ഭരതന്‍ വേദനയോടെ ലളിതയോടു പറഞ്ഞു. ലളിത ആത്മഹത്യയുടെ വക്കിലായിരുന്നു. സമാധാനിപ്പിക്കാനായി ഭരതന്‍ നെറ്റിയില്‍ വലിയ വട്ടപ്പൊട്ടു തൊടീച്ചു. എടുത്തുചാടി ഒന്നും ചെയ്യരുതെന്നും കുറേക്കാലം നല്ല സുഹൃത്തുക്കളായി കഴിയാമെന്നും അപ്പോഴേക്കും എല്ലാം ശരിയാകുമെന്നും സമാധാനിപ്പിച്ച്‌ ലളിതയെ പറഞ്ഞയച്ചു.

1978 മേയ് 21ന് മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതന്‍ ആളെ വിട്ടു വിളിപ്പിച്ചു. അന്നു പുളിമൂട്ടിലെ 'നികുഞ്ജം' ഹോട്ടലിലാണ് ഭരതന്‍, പത്മരാജന്‍ എന്നിവരുടെ താവളം. അവര്‍ നടത്തിയ കൂടിയാലോചനയില്‍ വിവാഹം വച്ചുനീട്ടേണ്ടതില്ലെന്നു തീരുമാനിച്ചതോടെയാണ് ലളിതയെ വിളിക്കാന്‍ ആളുവന്നത്. പിറ്റേന്നു തന്നെ കല്യാണം നടത്താനായിരുന്നു തീരുമാനം. രഹസ്യം പുറത്താവാതാരിക്കാന്‍ തക്കലയ്ക്കടുത്ത് കുമരന്‍കോവില്‍ കല്യാണത്തിനായി തിരഞ്ഞെടുത്തു. നികുഞ്ജം കൃഷ്ണന്‍നായരുടെ കാറിലായിരുന്നു യാത്ര. മുന്‍കൂട്ടി അപേക്ഷ നല്‍കാഞ്ഞതിനാല്‍ അമ്ബലത്തിനു പുറത്തുവച്ചായിരുന്നു കല്യാണം. പിറ്റേന്നുതന്നെ വിവാഹം റജിസ്റ്റര്‍ ചെയ്യണം. രഹസ്യമായി റജിസ്ട്രാറെ വീട്ടിവരുത്താന്‍ തീരുമാനിച്ചു. സംവിധായകന്റെ അനുമതിയില്ലാതെ സെറ്റില്‍നിന്നു പോകാനൊക്കില്ല. ഒടുവില്‍ കാര്യങ്ങളെല്ലാം ശശികുമാറിനോടു തുറന്നുപറഞ്ഞു. അദ്ദേഹം അനുഗ്രഹിച്ചയയ്ക്കുകമാത്രമല്ല, മടങ്ങിവരുമ്ബോള്‍ ഭരതനെ കൂടെ കൂട്ടണമെന്നും നിര്‍ദേശിച്ചു.

ചടങ്ങുകഴിഞ്ഞ് രാത്രി എത്തുമ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവച്ച്‌ സെറ്റില്‍ കല്യാണാഘോഷം പൊടിപൊടിക്കുകയായിരുന്നു. പിറ്റേന്നു നിലമ്ബൂരിലേക്കു ഷൂട്ടിങ്ങിനു പുറപ്പെടുമ്ബോള്‍ ട്രെയിനില്‍ ഭരതനും കയറി. വീട്ടില്‍ വിവരം അറിയിക്കാനായി അദ്ദേഹം ഷൊര്‍ണൂരില്‍ ഇറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴേക്ക് പത്രങ്ങളിലെ വാര്‍ത്തയും പടവും കണ്ട് എല്ലാവരും കലിതുള്ളിയിരിക്കയായിരുന്നു. ഒരുവിധത്തില്‍ ഭരതന്‍, അച്ഛനെ അനുനയിപ്പിച്ചു. അങ്ങനെ വീണ്ടുമൊരു വിവാഹാഘോഷം ജൂണ്‍ 2ന് ഗുരുവായൂരില്‍വച്ച്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (22 minutes ago)

ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും...  (40 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...  (1 hour ago)

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (1 hour ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (1 hour ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (9 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (10 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (10 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (11 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (11 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (12 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (12 hours ago)

Malayali Vartha Recommends