കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് . കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ അംഗീകരിച്ചാണ് ഡി.ജി.പിയുടെ ഉത്തരവ്.
നിതിൻ രാജിന്റെ കുടുംബം അന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച കാര്യങ്ങളും കേസിന്റെ വൈകാരിക സ്വഭാവവും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും.
15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ടും സമർപ്പിക്കാനും ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണൂർ ചക്കരക്കൽ പൊലീസ് സ്‌റ്റേഷൻ, സൈബർ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ കണ്ണൂർ അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചിരുന്നത്.
കേസ് ഡയറിയും ബന്ധപ്പെട്ട രേഖകളും ക്രൈംബ്രാഞ്ചിന് കൈമാറും. പൊലീസ് അന്വേഷണത്തിൽ ആശങ്ക അറിയിച്ച് നിതിന്റെ കുടുംബം ഡി.ജി.പിയെ കണ്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























