പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി യുവാക്കള്‍ കൈക്കലാക്കിയത് മൂന്നുപവനും 70,000 രൂപയും

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി യുവാക്കള്‍ കൈക്കലാക്കിയത് മൂന്നുപവനും 70,000 രൂപയും. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം പാനായിക്കുളം പൊട്ടന്‍കുളം വീട്ടില്‍ പി.എസ്. അലക്‌സ് (21), പന്തളം പൂഴിക്കാട് മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് സമീപം നിര്‍മാല്യം വീട്ടില്‍ അജിത് (21), പന്തളം കുരമ്പാല പുന്തല പടിക്കല്‍ വീട്ടില്‍ പ്രണവ് കുമാര്‍ (21) എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കള്‍ ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൂന്നുപവനും 70,000 രൂപയും കൈക്കലാക്കിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. എറണാകുളത്തെ വീട്ടില്‍ നിന്ന് അജിത്തിനെയും മറ്റു രണ്ടുപേരെ പന്തളത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നിര്‍ദേശപ്രകാരം ഏനാത്ത് സി.ഐ പി.എസ്. സുജിത്, എസ്.ഐ ടി. സുരേഷ്, എസ്.സി.പി.ഒ കിരണ്‍, സി.പി.ഒ മനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















