സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കരള്‍ മാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്നും, അവയവദാന ഇന്‍സ്റ്റിറ്റിയൂഷന്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കരള്‍ മാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്നും, അവയവദാന ഇന്‍സ്റ്റിറ്റിയൂഷന്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും, അതിന് നേതൃത്വം നല്‍കിയ മെഡിക്കല്‍ സംഘത്തിനും ആശുപത്രി അധികൃതര്‍ക്കും പ്രത്യേക അഭിനന്ദനം അറിയിച്ചു.
ഒറ്റ മനസോടെ ഒരു ടീമായി പ്രവര്‍ത്തിച്ചതിനാലാണ് ഇത് വിജയിപ്പിക്കുവാന്‍ കഴിഞ്ഞതെന്നും കോട്ടയം മെഡിക്കല്‍ കോളജിന്റെ ചികിത്സകളിലുള്ള വിജയം പ്രശംസാര്‍ഹമാണെന്നും വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. അതിനാല്‍ വികസന പ്രവര്‍ത്തന കാര്യത്തില്‍ കോട്ടയത്തിന് മുന്‍ഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യ കരള്‍ മാറ്റശസ്ത്രക്രിയക്ക് വിധേയമായ യുവാവിന് ഡിസ്ചാര്‍ജ്ജ് സമ്മറി നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂര്‍ വേലൂര്‍ വട്ടേക്കാട്ടില്‍ സുബീഷ് (40) ആണ് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായ ത്. ഭാര്യ പ്രവീജ ആയിരുന്നു ദാതാവ്. കഴിഞ്ഞ 14 നായിരുന്നു 12 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്.
"
https://www.facebook.com/Malayalivartha

























