ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ നെയ്യാറ്റിന്‍കര കൂട്ടപ്പന സ്വദേശി രാജേഷ് കുമാര്‍ (52) ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ടും ഡോക്ടറെ കാണാന്‍ അനുവദിച്ചില്ലെന്നും ക്യൂവില്‍ പിടിച്ചു നിറുത്തുകയായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇതിന് പിന്നാലെ ആശുപത്രിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകും പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി കെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. ഗുരുതരാവസ്ഥയില്‍ എത്തിയ രോഗി ക്യൂ നില്‍ക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























