കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരന്‍ കിണറ്റിലേക്ക് വീണു.... ശബ്ദം കേട്ട് ഓടിയെത്തിയ അമ്മയുടെ സഹോദരി കിണറ്റിലേക്ക് എടുത്ത് ചാടി... ഒടുവില്‍ സംഭവിച്ചത്

കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരന്‍ കിണറ്റിലേക്ക് വീണു.... ശബ്ദം കേട്ട് ഓടിയെത്തിയ അമ്മയുടെ സഹോദരി കിണറ്റിലേക്ക് എടുത്ത് ചാടി... കിണറ്റില്‍ വീണ ഒരു വയസ്സുകാരനെ മാതൃസഹോദരിയായ വിദ്യാര്‍ഥിനി രക്ഷിച്ചു.
നാഗലശ്ശേരി പഞ്ചായത്തിലെ ചാലിപ്പുറത്താണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. ചാല്‍പ്രം മണിയാറത്ത് വീട്ടില്‍ ലത്തീഫിന്റെയും ഐഫ ഷാഹിനയുടെയും മകന്‍ മുഹമ്മദ് ഹിസം സഹാനാണ് കിണറ്റില്‍ വീണത്. ചാലിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് വിരുന്നിന് എത്തിയതായിരുന്നു കുട്ടിയും ഉമ്മയും.
കിണറ്റിന് സമീപം കളിക്കുകയായിരുന്ന കുഞ്ഞ് ഉയരം കുറഞ്ഞ മതിലില്‍ കയറാന്‍ ശ്രമിച്ചു. അതിനിടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉറക്കെയുള്ള ശബ്ദം കേട്ട ഉടന്‍ കുട്ടിയുടെ മാതൃസഹോദരിയായ വിദ്യാര്‍ഥിനി അല്‍ഫ ഷാഹിന ഒന്നുമാലോചിക്കാതെ കിണറ്റിലേക്ക് എടുത്ത് ചാടി. വെള്ളത്തില്‍ വീണ ഇരുവരെയും രക്ഷിക്കാനായി നാട്ടുകാരായ ഹമിദും അബ്ബാസും കിണറ്റിലേക്ക് ചാടി.
തുടര്‍ന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പി ഫയര്‍ യൂനിറ്റും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സക്കായി രണ്ടുപേരെയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍ക്കും ഗുരുതര അപകടം സംഭവിക്കാതെ രക്ഷപ്പെടുത്താന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും അഗ്‌നിരക്ഷ സേനയും പൊലീസും.
"
https://www.facebook.com/Malayalivartha

























