16 വർഷം മുൻപ് വിവാഹം; സമീപവാസികളുമായും ബന്ധുക്കളുമായും പൂർണമായി അകൽച്ചയിൽ.. ഒരു മാസം മുമ്പ് നാട്ടുകാരിയുടെ തല എറിഞ്ഞ് പൊട്ടിച്ച സൗമ്യ നാട്ടിലെ പ്രശ്നക്കാരി; അഞ്ചുവർഷങ്ങൾക്കുശേഷം നാട്ടിലെത്തി പത്തുദിവസം കഴിഞ്ഞപ്പോൾ ഭാര്യയുടെ സംശയരോഗം ജീവനെടുത്തു.. അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ അനാഥരായത് മൂന്ന് മക്കൾ!

കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല നടന്നത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത ഷീജുവിനെ ഭാര്യ സൗമ്യ കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. സമീപവാസികളുമായും ബന്ധുക്കളുമായും പൂർണമായി അകൽച്ചയിലായിരുന്നു സൗമ്യ. സംശയരോഗത്തെച്ചൊല്ലി ഇരുവരും തമ്മിൽ മുമ്പ് പലതവണ തർക്കമുണ്ടായിട്ടുണ്ട്. ഭർത്താവിന്റെ വീടുമായി അകൽച്ചയിലായിരുന്ന സൗമ്യ മാതാപിതാക്കളെ ഫോണിൽ പോലും സംസാരിക്കാൻ ഷീജുവിനെ അനുവദിച്ചിരുന്നില്ല.
വിദേശത്തുജോലി ചെയ്‌തിരുന്ന സമയത്ത് ഷീജുവിന് 50 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇപ്പോൾ താമസിക്കുന്ന ഇരുനില വീട് നിർമ്മിച്ചത്. ഈ തുകയിൽ നിന്ന് ഒരു രൂപപോലും ഷീജുവിന്റെ കുടുംബത്തിനു നൽകാൻ സൗമ്യ അനുവദിച്ചില്ല. അഞ്ചുവർഷം മുമ്പ് വീട് നിർമ്മാണം പൂർത്തിയാകുന്നതിനുമുമ്പ് പാലുകാച്ചൽ ചടങ്ങ് നടത്തി ഷീജു തിരികെ പോയിരുന്നു. അഞ്ചുവർഷങ്ങൾക്കുശേഷം കഴിഞ്ഞമാസം 19നാണ് തിരിച്ചെത്തിയത്. പത്തുദിവസം കഴിഞ്ഞപ്പോൾ ഭാര്യയുടെ സംശയരോഗം ജീവനെടുത്തു. 16 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പാച്ചല്ലൂർ പനത്തുറ വയലിൽ വീട്ടിൽ തങ്കരാജന്റെയും നിർമ്മലയുടെയും മൂന്നുമക്കളിൽ രണ്ടാമനാണ് ഷീജു. പ്രവാസിയായ ഷിബു, ഷീജ എന്നിവർ സഹോദരങ്ങളാണ്. അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ മക്കളായ ആദിത്യൻ, അച്ചു, ഐശ്വര്യ എന്നിവരുടെ കാര്യമാണ് ദുരിതത്തിലായത്.
ചൊവ്വാഴ്ച രാത്രി 11-മണിയോടെയായിരുന്നു ആ ക്രൂര സംഭവം. ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുക്കുന്നതിനുവേണ്ടി സൗമ്യ അവിടെ തങ്ങി. ഇടയ്ക്ക് ക്ഷേത്രത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് വന്നു. ഫോണ്‍ ചെയ്യുകയായിരുന്ന ഷൈജുവിനെ സൗമ്യ പിന്നില്‍ നിന്നും ടൈല്‍ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അപ്രതീക്ഷിതമായ അടിയില്‍ നിലത്തുവീണ ഷൈജുവിനെ സൗമ്യ ഹോളോബ്രിക്സ് കൊണ്ട് വീണ്ടും വീണ്ടും അടിച്ചു. അടിയുടെ ആഘാതത്തില്‍ തല തകര്‍ന്നു. തുടര്‍ന്ന് തിരികെ ക്ഷേത്രത്തിനു സമീപം എത്തിയ സൗമ്യ ഭര്‍ത്താവിനെ കൊന്ന വിവരം നാട്ടുകാരെ അറിയിച്ചു. ശരീരം മുഴുവന്‍ രക്തം പുരണ്ട് നില്‍ക്കുന്ന സൗമ്യയെ കണ്ട് പരിഭ്രമിച്ചുപോയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും സൗമ്യയെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ നാട്ടുകാര്‍ കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷൈജുവിനെയായിരുന്നു.
https://www.facebook.com/Malayalivartha

























