സി.പി.എം വനിതനേതാക്കളോടുള്ള ചില പുരുഷനേതാക്കളുടെ സമീപനം ശരിയല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു

സി.പി.എം വനിതനേതാക്കളോടുള്ള ചില പുരുഷനേതാക്കളുടെ സമീപനം ശരിയല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സി.പി.എം സംസ്ഥാന സമ്മേളനവേദിയിലാണ് ബിന്ദുവിന്റെ വിമര്‍ശനം. ദുഃഖത്തോടെയാണ് ഇത് പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പല സമയത്തും പാര്‍ട്ടി പരിഗണിക്കുന്നില്ല.
വനിതകള്‍ ബ്രാഞ്ച് സെക്രട്ടറിമാരായ സ്ഥലങ്ങളിലും പുരുഷന്‍മാര്‍ മേധാവിത്വം നേടുന്നുവെന്നും ബിന്ദു പറഞ്ഞു. ഇതാദ്യമായാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചക്കിടെ ഇത്തരമൊരു വിമര്‍ശനം ഉയരുന്നത്. നേരത്തെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിനിടെയും സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം സി.പി.എം എല്‍.എല്‍.എയായ യു. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉള്‍പ്പടെ ചര്‍ച്ചയായതിന് പിന്നാലെയാണ് ബിന്ദുവിന്റെ വിമര്‍ശനം.
"
https://www.facebook.com/Malayalivartha

























