ആനീസ് കിച്ചണിൽ അന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത് നവ്യ, വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍ വിവാദമാകുമ്പോള്‍ എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ല? പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്ന താരത്തിന്റെ മറുപടിക്ക് എതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം...!

ആനിയെ ഉത്തരംമുട്ടിച്ച് നവ്യ നായരുടെ കൊലമാസ് ചോദ്യമെന്നും നല്ല വീട്ടമ്മയാവാന്‍ ഇത് നിര്‍ബന്ധമോ എന്നൊക്കെ പറഞ്ഞ് എന്തൊരു ആഘോഷമായിരുന്നു ഒരിടയ്ക്ക്. അന്ന് ആനിയെ കുലസ്ത്രീയാക്കിയ സ്ത്രീസമത്വക്കാരെ ഇപ്പോള്‍ കാണാനില്ല. ആനീസ് കിച്ചണിന്റെ പഴയ എപ്പിസോഡുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നവ്യ നായര്‍ പങ്കെടുത്ത എപ്പിസോഡും വൈറലായി മാറി.
ഇഷ്ടത്തിലൂടെ തുടങ്ങി ഒരുത്തിയിലെത്തി നില്‍ക്കുകയാണ് നവ്യ നായരുടെ സിനിമാജീവിതം. ആനീസ് കിച്ചണില്‍ നവ്യ നായര്‍ വന്നപ്പോഴുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നു. കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ല വീട്ടമ്മയായിരിക്കുമെന്നായിരുന്നു ആനി അഭിപ്രായപ്പെട്ടത്. ഇതിന് താരം നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
എത്ര സിംപിളായാണ് താരം കാര്യം പറഞ്ഞതെന്നും ഇത് പൊളിച്ചുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട്, വെബ് സീരീസുകള്‍, സ്ത്രീകള്‍ ചെയ്യില്ലെന്ന് കരുതിയ എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത്.
സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും ചെയ്യാന്‍, അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലിയല്ല കുക്കിംഗ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാനുള്ള താല്‍പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശി പാടില്ല.
ആണ്‍പെണ്‍ വേര്‍തിരിവൊന്നും അതിന് പാടില്ല. കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ നല്ലൊരു വീട്ടമ്മ ആവുകയുള്ളൂ. അങ്ങനെയൊന്നുമില്ലെന്നുമായിരുന്നു നവ്യ നല്‍കിയ മറുപടി. അന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത നവ്യ വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍ വിവാദമാകുമ്പോള്‍ എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
ഇതിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്ത് വന്നിരിക്കുന്നത്. പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിവാദത്തിനാണ് തുടക്കമിട്ടത്.സിനിമ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലുള്ളവര്‍ നടനെതിരെ രംഗത്തെത്തി. വിഷയത്തില്‍ ഇത് വരെ പ്രതികരിക്കാത്ത ഡബ്യൂസിസി നിലപാടിനെ ചോദ്യം ചെയ്താണ് നടന്‍ ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സ്ത്രീകളെ പറ്റിയുള്ള വിനായകന്റെ കാഴ്ചപ്പാട് വികലമായി എന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും വിമര്‍ശിച്ചു. വനിത കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമാണ് ശക്തമാവുകയാണ്. പറഞ്ഞത് അശ്ലീവും ആഭാസത്തരവും എസ്. ശാരദക്കുട്ടിയും പാര്‍വതിയും തിരുവോത്തും വിധു വിന്‍സന്റുമടക്കം പൊട്ടിത്തെറിക്കുകയാണ്. ഇപ്പോഴും നേരിട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇന്‍ബോക്‌സുകളിലൂടെയും ഒരു പരിചയവുമില്ലാത്തവര്‍ പോലും 'കിട്ടുമോ, കൊടുക്കുമോ' എന്നു ചോദിക്കുമ്പോള്‍ നിര്‍വികാരരായിരിക്കേണ്ടി വരുന്ന സ്ത്രീകളുടെ കാലത്താണ് വിനായകന്റെ ഈ ചോദ്യങ്ങള്‍.
കണ്‍സെന്റ് ചോദിക്കുന്ന സാഹചര്യങ്ങളും ഇടങ്ങളുമൊക്കെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടുള്ള വിനായകന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് നിരവധി പേര്‍. തീര്‍ന്നില്ല മഞ്ജുവാര്യര്‍ക്ക് മൗനം.സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന് അഹ്വാനം ചെയ്യുന്ന വനം വകുപ്പിന്റെ വീഡിയോയെ ട്രോളി മലയോര കര്‍ഷക സംഘടന.
നമ്മുടെ മഴയും കാലാവസ്ഥയും മാറിയതിന്റെ പശ്ചാത്തലത്തില്‍, സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോയെ ആണ് കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) എന്ന സംഘടന ഫേസ്ബുക്ക് പേജിലൂടെ ട്രോളിയത്.നടി മഞ്ജു വാരിയറണ് വനം വകുപ്പിന്റെ വീഡിയോ അവതരിപ്പിച്ചത്.
വനദിനമായ മാര്‍ച്ച് 19നാണ് വനംവകുപ്പിന്റെ യൂ ട്യൂബ് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ആഹ്വാനത്തിന് പ്രതികരണമായി കടലാസില്‍ സ്വാഭാവിക വനം എന്നെഴുതി തിരിച്ചു പിടിച്ച് നില്‍ക്കുന്ന കുട്ടികളുടെ ഫോട്ടോകളാണ് സംഘടന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. നിങ്ങള്‍ക്കും വീട്ടിലുള്ള കുഞ്ഞുമക്കള്‍ക്കും ഈ ഒരു ചലഞ്ചില്‍ പങ്കെടുക്കാം.
ചലഞ്ചില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മുഖം പകുതി മറഞ്ഞ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ കിഫയുടെ ഔദ്യോഗിക ഗ്രൂപ്പില്‍ മുകളില്‍ നല്‍കിയിരിക്കുന്ന ഹാഷ്ടാഗുകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്യാവുന്നതാണ്. എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കുട്ടികള്‍ സ്വാഭാവിക വനം തിരിച്ചുപിടിക്കുക എന്ന് എഴുതിയ കടലാസ് തിരിച്ചു പിടിച്ചുള്ള ഫോട്ടോ സംഘടനയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത്. കഥയറിയാതെ ആടുന്നത് തെറ്റായ പൊതുബോധനിര്‍മിതിക്കാവരുത് മഞ്ചൂ എന്ന് പറഞ്ഞും നിരവധി പേര്‍ ഫോട്ടോയുമായി എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























