സില്‍വര്‍ലൈന്‍ ലൈന്‍ പദ്ധതിയുടെ കല്ലിടലിനെതിരേ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

സില്‍വര്‍ലൈന്‍ ലൈന്‍ പദ്ധതിയുടെ കല്ലിടലിനെതിരേ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്ത് എത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി.
കളക്ട്രേറ്റ് വളപ്പില്‍ ചാടിക്കടന്ന് പ്രതീകാത്മകമായി കെ റെയില്‍ കല്ലിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.എ.ഷുക്കൂര്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.
al
https://www.facebook.com/Malayalivartha