ഓണ്‍ലൈനായി ഗെയിം കളിച്ചത് ഇരുപത്തിരണ്ടുകാരന് വിനയായി, അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടലായി, വിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു

കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും പെട്ടെന്നു തന്നെ മൊബെെൽ ഗെയിമിന് അടിമയാകുന്നു. ഒരു പ്രാവശ്യം കളിച്ചാൽ അവർ വീണ്ടും വീണ്ടും മൊബെെൽ അവശ്യപ്പെടുന്നു. കുട്ടികളുടെ ശല്യം ഒഴിവാക്കാൻ മാതാപിതാക്കളും അവർക്ക് മൊബെെൽ നൽകുന്നു.
എന്നാൽ കുട്ടികൾക്ക് ഫോൺ, ടാബ്‍ലെറ്റ്, ഗെയിം കൺസോൾ, ടിവി തുടങ്ങിയ ഡിജിറ്റൽ വിനോദങ്ങൾ നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് യു എസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്.അതിന്റെ മോശമായ അവസ്ഥകൾ പഠിച്ചതിന് ശേഷമാണ് അവർ ഈ തീരുമാനത്തിലെത്തിയത്.
കേരളത്തിൽ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട് ജീവനൊടുക്കിയ സംഭവങ്ങൾ വരെയുണ്ടാകുന്നുണ്ട്.ഇപ്പോഴിതാ പാലക്കാട് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് പണം നഷ്ടമായ മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന്‍ സജിത്ത് (22) ആണ് ജീവനൊടുക്കിയത്.
ബുധനാഴ്ച കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ സജിത്തിനെ കണ്ടെത്തിയത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഓണ്‍ലൈനായി ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞാലുള്ള ആശങ്കയും ഭയവും കൊണ്ടായിരിക്കാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ കൊഴിഞ്ഞാമ്പാറ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ധനലക്ഷ്മിയാണ് അമ്മ സത്യന്‍, സജിത എന്നിവർ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha