27 മുതൽ തിരുവനന്തപുരത്ത് നിന്നും ഗൾഫിലേക്ക് സർവീസ് പെരുമഴ; രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വാണിജ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോൾ പ്രവാസികൾക്ക് സന്തോഷ വാർത്ത, പ്രതിവാര ഫ്ലൈറ്റ് സർവിസുകൾ നിലവിലുള്ള 95ൽ നിന്ന് 138 ആയി വർധിക്കും... ഷെഡ്യൂളുകൾ ഇങ്ങനെ...

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വാണിജ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ പ്രവാസികള്‍ക്ക് ആശ്വാസം. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും വിദേശത്തേക്ക് സർവിസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കൂടിയിരിക്കുകയാണ്. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര ഓപറേഷൻ നിലവിലുള്ള 348ൽ നിന്ന് 540 ആയി ഉയരുമെന്ന് അധികൃതർ അറിയിച്ചുകഴിഞ്ഞു.
അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്ലൈറ്റ് സർവിസുകൾ നിലവിലുള്ള 95ൽ നിന്ന് 138 ആയി വർധിക്കുന്നതാണ്. 30 പുറപ്പെടലുകളുമായി ഷാർജയാണ് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാമത് നിൽക്കുന്നത്. ദോഹ (18 വീതം), മസ്‌കറ്റ്, ദുബൈ (17 വീതം) എന്നിവയാണ് മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ എന്നത്.
അതോടൊപ്പം തന്നെ ബാങ്കോക്ക്, സലാല, ഹാനിമാധു (മാലദ്വീപ്) എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ. ഇതിനൊപ്പം പ്രതിവാര ആഭ്യന്തര വിമാന സർവിസുകൾ നിലവിലുള്ള 79ൽ നിന്ന് 132 ആയി ഉയരുന്നതായിരിക്കും. ബംഗളൂരു (27), മുംബൈ (23), ചെന്നൈ, ഡൽഹി (14 വീതം) എന്നിവയാണ് കൂടുതൽ സർവിസുകളുള്ള ലക്ഷ്യസ്ഥാനങ്ങൾ ഉള്ളത്.
ഇതുകൂടാതെ കൊൽക്കത്ത, പുണെ, ദുർഗാപൂർ എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗതാഗതം സുഗമമാക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുമുണ്ട്. യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകാൻ പ്രത്യേക ടീമുകൾ വിമാനത്താവളത്തിൽ സജ്ജമാണന്നും വിമാനത്താവള നടത്തിപ്പിന്‍റെ ചുമതലയുള്ള അദാനി ഗ്രൂപ്പ് അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന സർവിസുകൾ ഇങ്ങനെ:
ഷാർജ 30, ദോഹ 18, മസ്‌കറ്റ് 17, ദുബൈ 17, അബൂദബി 11, സിംഗപ്പൂർ എട്ട്, മാലി ഏഴ്, ബാങ്കോക്ക് ഏഴ്, ബഹ്‌റൈൻ ഏഴ്, കൊളംബോ ഏഴ്, കുവൈത്ത് നാല്, റിയാദ് രണ്ട്, ഹാനിമാധു രണ്ട്, സലാല ഒന്ന്.
ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവിസുകൾ:
ബാംഗ്ലൂർ 28, മുംബൈ 23, ഡൽഹി 14, ചെന്നൈ 14, ഹൈദരാബാദ് 14, കൊച്ചി ഏഴ്, കൊൽക്കത്ത ഏഴ്, പുണെ ഏഴ്, കണ്ണൂർ ഏഴ്, ദുർഗാപൂർ ഏഴ്, കോഴിക്കോട് നാല്.
https://www.facebook.com/Malayalivartha