'വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം...' വിനായകന്റെ മീ ടൂ വിശദീകരണത്തിൽ വിമർശനവുമായി സംവിധായിക വിധു വിൻസന്റ്
വിനായകന്റെ മീ ടൂ വിശദീകരണത്തിൽ വിവാദങ്ങൾ കനക്കുകയാണ്. നവ്യാ നായർ കേന്ദ്രകഥാപാത്രമാക്കി എത്തിയ 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിലായിരുന്നു വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച പരാമർശം ഉണ്ടായത്.
എന്നാൽ ഇപ്പോഴിതാ വിനായകനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസന്റ്. വിനായകൻ സുഹൃത്താണെന്നും എന്നാൽ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമാണ് വിധു വിൻസന്റ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. വിനായകൻ മാപ്പ് പറയണമെന്നും ആവശ്യമുയരുകയാണ്.
വിധു വിൻസന്റിന്റെ കുറിപ്പ് ഇങ്ങനെ:
ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്.
https://www.facebook.com/Malayalivartha