12 വയസ്സുകാരനെ പീഡിപ്പിച്ചു; കേസിൽ 55 കാരൻ അറസ്റ്റില്‍

കൊയിലാണ്ടിയിൽ 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ചെങ്ങോട്ടുകാവ് മേലൂര്ചന്തു നായരുകണ്ടി ബാബുവിനെയാണ് (55) എസ്.ഐ ശ്രീജു അറസ്റ്റ് ചെയ്തത്.കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha