നിങ്ങളുടെ കുട്ടി കേരളത്തിൽ സുരക്ഷിതമാണോ? കുഞ്ഞുങ്ങളെ തേടുന്ന കാമക്കണ്ണുകൾ, പോക്സോ കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നു, കുട്ടികൾക്കളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കെതിരെ ശിക്ഷാ വിധികൾ നടപ്പിലാക്കുമ്പോഴും പുറത്തുവരുന്ന കണക്കുകൾ ഞെട്ടിക്കുന്നത്...!!

കേരളത്തിൽ ദിനം പ്രതി POCSO കേസുകൾ വർദ്ദിക്കുകയാണ്.സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെ POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്തത് 3,549 കേസുകൾ .കഴിഞ്ഞ വർഷം ഇത് 3,019 കേസുകളാണ് രജിസ്റ്റർ ചെയ്ത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ സംഖ്യ ഗണ്യമായ വർദ്ധനവാണ് ഉണ്ടാവുന്നത്. കുട്ടികൾക്കളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കെതിരെ ശിക്ഷാ വിധികൾ പലത്തും നടപ്പിലാക്കുമ്പോഴും ഞെട്ടിക്കുന്ന കണക്കുകണാണ് പലത്തും പുറത്തു വരുന്നത്.
2021ലെ കണക്കുകളിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറത്താണ് (457), തൊട്ടുപിന്നാലെ തിരുവനന്തപുരം റൂറൽ (318), പാലക്കാട് .(251) സംസ്ഥാന പോലീസിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കണ്ണൂർ സിറ്റി (93), കണ്ണൂർ റൂറൽ (97), എറണാകുളം സിറ്റി (110) എന്നിവിടങ്ങളിലാണ്. 2016 മുതൽ സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.
2016-ൽ ഇത് 2,122 ആയിരുന്നെങ്കിൽ 2017-ൽ 2,697, 2018-ൽ 3,180, 3,609 വർധിച്ചു. 2019. 2020-ൽ, പ്രത്യക്ഷത്തിൽ, കോവിഡ് -19 അനുബന്ധ ലോക്ക്ഡൗൺ കാരണം, എണ്ണം 3,019 ആയി കുറഞ്ഞു.എന്നാൽ കുട്ടികൾ മാനസ്സികമായി പീഡനങ്ങൾ നേരിട്ടിരുന്നുഎന്നതിന് കുട്ടികളിൽ അന്ന് ഉണ്ടായിരുന്ന അത്മഹത്യാ കൺക്കുകൾ മാത്രം പരിശേധിച്ചാൽ മതി.
2021-ൽ ഈ വീണ്ടും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.ഈ വർഷം POSCO നിയമപ്രകാരം ജനുവരിയിൽ മാത്രം രജിസ്റ്റർ ചെയ്യിതത് 366 കേസുകളാണ് ..ഈ മാസം ഏറ്റവും ഒടുവിലായി തിരുവനന്തപുരത്ത് കടയുടമ അപമരിയാതയായി പെരുമാറിയത് ഏഴും പത്തും വയസ്സുള്ള ഏഴോളം കൊച്ചു കുട്ടികളോടാണ് കടയിൽ സാധനം വാങ്ങാൻ വരന്ന കുട്ടികളെ കൈമുശ്ട്ടി മടക്കി സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു.
കടയിൽ പോകാൻ വീട്ടുക്കാർ ആവശ്യപ്പെട്ടതിനെതുടർന്നാണ് കുട്ടികൾ സത്യം പുറത്ത് പറഞ്ഞത്..നാട്ടുക്കാർ പറഞ്ഞത് ഏറ്റം വിശ്വസ്ച്ചിരുന്ന വ്യക്തി വർഷങ്ങളായി പരിചയം ഉള്ള വ്യക്തി ഒരിക്കലും ഈയാളിൽ നിന്ന് ഇതരം പെരുമാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ..കഴിഞ്ഞ ദിവസം വെഞ്ഞാറമുടിനെ നടുക്കിയ മറ്റൊരു വാർത്തയായിരുന്നു പത്ത് വയസ്സുക്കാരിയെ നിരന്തരം അച്ഛൻ പീഡനത്തിന് ഇരയാകിയ വാർത്ത.... കഴിഞ്ഞ രണ്ടു വർഷമായി കുട്ടിയെ അശ്ല്ലീല വീഡിയോ കാട്ടി അടിമ പെടുതിയായിരുന്നു പീഢനം .
കഴിഞ്ഞ രണ്ടു വർഷമായി കുട്ടി നേരിട്ട പീഡനം പെടിച്ച് അമ്മയോട് പറഞ്ഞില്ല.ഇടപ്പള്ളിയിലെ വീട്ടിൽ പീഡനത്തിനിരയായ 21 വയസ്സുക്കാരി കർണാടക സ്വദേശിനിക്കു നേരെ പ്രതികൾ കാട്ടിയതു കൊടുംക്രൂരതയാണ് പോക്സോ കേസിൽ അറസ്റ്റിലായി റിമാൻഡിലുള്ള പ്രതി ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയിൽ പോളും ഭാര്യ സെലിനും ചേർന്നു മൃഗീയ പീഡനമുറകളാണ് ഇരുപത്തൊന്നുകാരിക്കു നേരെ കഴിഞ്ഞ ഏഴു വർഷം പ്രയോഗിച്ചത്.
പകൽ കൊടിയ മർദനവും രാത്രി ലൈംഗിക പീഡനവുമാണ് 21 വയസ്സുക്കാരി നേരിടേണ്ടിവന്നത്.2015 നവംബർ 16നാണു കർണാടക സ്വദേശിനിയായ പതിനാലുകാരിയെ സെലിൻ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെൺകുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേർന്ന് ഇവർക്കു വിൽക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.
ജോലിക്കെത്തിച്ചപ്പോൾ മുതൽ വീട്ടിലെ എല്ലാ പണിയും ചെയ്യുന്നതിനു പുറമേ ലൈംഗിക പീഡനത്തിനും ഇരയാക്കി. വീടിനോടു ചേർന്നു കേറ്ററിങ് നടത്തിയിരുന്ന പോൾ യുവതിയെക്കൊണ്ടാണ് ഈ ജോലികളെല്ലാം ചെയ്യിച്ചിരുന്നത്. ഉയരമുള്ള പ്ലാവിൽ കയറി ചക്കയിടിക്കുകയും രണ്ടുനില വീടു പെയിന്റ് ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്.
പോളിന്റെ മകളുടെ വീട്ടിലും ജോലി ചെയ്യിക്കാറുണ്ടെന്നതായി യുവതി പറയുന്നു. ഇടപ്പള്ളി പോലയുള്ള ഇത്രയും തിരക്കേറിയ നഗരത്തിൽ ഒരു പെൺകുട്ടി അയൽവാസികൾ പോലും അറിയാതെ 7 വർഷം പീഡനത്തിനിരയാകുമ്പോൾ എന്തുകൊണ്ട് ഇത് അരാലും അറിയാതെ പോയി.
ഒറ്റ തവണപോലും കുട്ടിക്ക് താൻ നേരിടുന്ന പ്രശ്നം ആരോടും പറയാൻ പോലും കഴിയാതെ പോയി.. ഇങ്ങനെ ഇങ്ങനെ തുടരുക്കയാണ് ഒരോ കുട്ടികളോടുമുള്ള അതിക്രമങ്ങൾ. അരാണ് ഇവിടെ കുറ്റക്കാരൻ കുട്ടികളെ വെറും കാമ കണ്ണോടെ മാത്രം നോക്കുന്നവരോ അതോ കുറ്റവാളികളെ പോലീസിന് മുന്നിൽ പിടിച്ച കൊടുത്തിട്ടും വേണ്ട ശിക്ഷ നൽക്കാത നിയമ വ്യവസ്തയോ?....
https://www.facebook.com/Malayalivartha



























