അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്... മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ചേട്ടനെ സാബു കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി

തൃശൂര്‍ ചേര്‍പ്പില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ചേട്ടനെ അനിയന്‍ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നിര്‍ണായകവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തല്‍ ഉണ്ടയാത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. അതേസമയം കഴുത്ത് ഞെരിച്ചുകൊന്നെന്നായിരുന്നു പ്രതിയായ സാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.
മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ചേട്ടനെ സാബു കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ വന്ന മൊഴി. കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായിരുന്നു. മരിച്ചു എന്നു കരുതിയാണ് അനിയന്‍ കുഴിച്ചിട്ടത്. തലയില്‍ ആഴത്തില്‍ മുറിവും ശ്വാസകോശത്തില്‍ മണ്ണും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
മാര്‍ച്ച് 15 മുതല്‍ ചേട്ടനെ കാണാനില്ലെന്നുകാണിച്ച് 19ന് സാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു. 22ന് പശുവിനെ തീറ്റാന്‍പോയ നാട്ടുകാരന്‍ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കള്‍ കുഴിക്കുന്നതും കണ്ടിരുന്നു. പിറ്റേന്നു നോക്കിയപ്പോള്‍ മണ്ണ് പൂര്‍വസ്ഥിതിയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നി. നാട്ടുകാരെക്കൂട്ടി കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോള്‍ സിമന്റ്കട്ട നിരത്തിവെച്ച നിലയില്‍ കണ്ടു. ദുര്‍ഗന്ധവും വന്നതോടൈപാലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.
വീതി കുറഞ്ഞ കുഴി ഉണ്ടാക്കി മൃതദേഹം ചെരിച്ചുകിടത്തി അതിനു മുകളില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ വിതറിയിരുന്നു. വീതി കുറവായതിനാല്‍ മൃതദേഹം ചെരിച്ചാണ് കിടത്തിയിരുന്നത്. സാബു വീട്ടില്‍ ഇല്ലെന്നു കള്ളം പറഞ്ഞതും വീട്ടിലെ ടിവി തകര്‍ന്ന നിലയില്‍ കണ്ടതും സംശയത്തിനിടയാക്കി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലാണ് സാബുവിലേക്കെത്തിച്ചത്.
https://www.facebook.com/Malayalivartha