ശ്രീരാമസേനയുടെ പേരില്‍ വധഭീഷണി, ഷംസീറിന്റെ പരിപാടികള്‍ക്ക് കനത്ത സുരക്ഷ

ശ്രീരാമസേനയുടെ പേരിലുള്ള വധഭീഷണിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. എ.എന്‍. ഷംസീറിന്റെ പൊതുപരിപാടികള്‍ക്ക് കനത്തസുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ കനത്തസുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്. ഷംസീറിനു പുറമെ സിപിഎം നേതാവും തലശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ എം. ഷറഫുദ്ദീന്‍, തലശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ എം.വി. മുഹമ്മദ് സലീം, മുന്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം തലശേരി ഏരിയാകമ്മിറ്റി അംഗവുമായ കാത്താണ്ടി റസാഖ്, താഹിര്‍ എന്നീ സിപിഎം നേതാക്കള്‍ക്കും വധഭീഷണി ലഭിച്ചിരുന്നു.
എട്ടുപേജുള്ള കത്തില്‍ വിവിധ കൈയക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷില്‍ എഴുതിയ ഒരുപേജിലാണ് നേതാക്കളെ കൊല്ലുമെന്ന് ആവര്‍ത്തിച്ചുപറഞ്ഞിരിക്കുന്നത്. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ആളാണ് ഇതെഴുതിയിരിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. നേതാക്കള്‍ക്ക് പുറമെ സിപിഎം പ്രവര്‍ത്തകരായ സെയിദ്, ഷമീര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞ് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























