എസ്.എന്‍.ഡി.പി യോഗം നേതൃത്വം നല്‍കിക്കൊണ്ട് രൂപീകരിക്കുമെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് എന്‍.എസ്.എസ്

എസ്.എന്‍.ഡി.പി യോഗം നേതൃത്വം നല്‍കിക്കൊണ്ട് രൂപീകരിക്കുമെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് എന്‍.എസ്.എസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ എന്‍.എസ്.എസ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമുദായ സംഘടനകളുമായി ആലോചിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനോ, വിശാല ഹിന്ദുഐക്യത്തില്‍ പങ്കാളിയാകാനോ എന്‍.എസ്.എസില്ല. ഹിന്ദു ഐക്യത്തിന് വേണ്ടി നേതൃത്വം നല്‍കുന്നവരുമായി പങ്കുചേര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും എന്‍.എസ്.എസില്ല. ഹൈന്ദവ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വിശാല ഹിന്ദുഐക്യം ഉപകരിക്കുമെങ്കില്‍ അത് നല്ലതാണ്. എന്‍.എസ്.എസ് അതിന് ഒരിക്കലും എതിരല്ല. ഭൂരിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് മറ്റ് മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ ഭീഷണിയാവരുതെന്ന നിലപാടും എന്‍.എസ്.എസിനുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























