ഒരു കിലോ അരിക്ക് 500 രൂപ; പട്ടിണിയിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ; കേരളത്തിനും ശ്രീലങ്കയ്ക്കും നിരവധി കാര്യങ്ങളിൽ സമാനതകളുണ്ട്; രണ്ടിടത്തും വിദ്യാഭ്യാസം കൂടുതൽ; ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അളവ് കൂടുതൽ; രണ്ടിടത്തും ഭയങ്കര കടമെടുപ്പ്; ശ്രീലങ്ക കടമെടുത്തു കടമെടുത്താണ് ഈ ഗതിയിലായത്; ശ്രീലങ്കയെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടത് ചൈന; ശ്രീലങ്കൻ അഭയാർത്ഥികൾ നൽകുന്ന പാഠം കേരളം ഉൾക്കൊള്ളണം

ബ്രേക്സിറ്റിൽ നിന്നും പുറത്തു പോയാൽ എന്താണ് സംഭവിക്കുന്നത് എന്ന് തെളിയിക്കുകയാണ് ശ്രീലങ്ക. പട്ടിണികൊണ്ട് നട്ടംതിരിയുന്ന അഭയാർത്ഥികൾ നമുക്ക് ഒരു പാഠമാണ്. ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയെക്കാൾ ശ്രീലങ്കയ്ക്ക് ഒരു പച്ചപ്പ് കാണാൻ സാധിക്കും. ഇന്ത്യ തീരെ പട്ടിണിയിലല്ല എങ്കിലും ഉണ്ട് എന്ന അവസ്ഥയിലാണ്. എന്നാൽ ശ്രീലങ്ക പട്ടിണി രാജ്യത്തിൽ ഉൾപ്പെട്ടിരുന്നില്ല.
2021ൽ ഇന്ത്യയിൽ നാണ്യ ഉൽപാദനം വളരെ കൂടുതലായിരുന്നു. അതുകൂടാതെ പ്രധാനമന്ത്രിയുടെ ആഹാരവുമായി ബന്ധപ്പെട്ട സ്കീമും നിലവിൽ ഉണ്ടായിരുന്നു. 80 കോടി ജനങ്ങൾക്ക് സൗജന്യമായി ആഹാരം നല്കുക എന്നതാണ് സ്ക്രീമിലൂടെ ലക്ഷ്യമിട്ടത്. ശ്രീലങ്ക ഇന്ന് പട്ടിണി ആയിരുന്നെങ്കിലും ഒരു കൊല്ലം മുൻപ് മെച്ചപ്പെട്ട രീതിയിലായിരുന്നു. ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ശ്രീലങ്കയിൽ പട്ടിണി ഇല്ല എന്നായിരുന്നു കാണിച്ചിരുന്നത്.
പക്ഷേ ഇന്നാകട്ടെ പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞവർ ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. എന്താണ് ഇതിന് പിന്നിലുള്ള കാര്യം? കേരളത്തിന് പഠിക്കേണ്ട ഒരു കാര്യമാണിത്. കേരളം ശ്രീലങ്കയും സമാനതകളുള്ള രണ്ട് പ്രദേശങ്ങളാണ്. രണ്ടിടത്തും വിദ്യാഭ്യാസം കൂടുതലാണ്. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അളവ് കൂടുതലാണ്. രണ്ടിടത്തും ഭയങ്കര കടമെടുപ്പ് ഉണ്ട്. ശ്രീലങ്ക കടമെടുത്തു കടമെടുത്താണ് ഈ ഗതിയിൽ ആയത് എന്നതാണ് സത്യം. ഒരു കിലോ അരിക്ക് 500 രൂപ വരെ ആയിരിക്കുകയാണ്. ജനങ്ങൾ പട്ടിണിയിലായിരിക്കുകയാണ്.
കടമെടുത്തത് കൂടുതലും ചൈനയിൽ നിന്നാണ്. ഒരു കൊല്ലത്തിനകം ഇത് വന്നു എന്നത് വളരെ അധികം ചിന്തിക്കേണ്ട കാര്യം. ചൈന മനപ്പൂർവ്വം കടക്കെണിയിലേക്ക് ശ്രീലങ്കയെ തള്ളി വിട്ടതാണ് എന്ന ആരോപണവും ശക്തമാകുന്നുണ്ട്. തിരിച്ചു ലാഭം ഒന്നുമില്ലാത്ത ഒരുപാട് നിക്ഷേപങ്ങളെ ചൈനക്കാർ അവിടെ നടത്തിയിട്ടുണ്ട്. ചൈനയുടെ ആധിപത്യം എല്ലായിടത്തും സ്ഥാപിക്കാൻ വേണ്ടി നിരവധി കാര്യങ്ങൾ ശ്രീലങ്കയിൽ അവർ ചെയ്തു.
ചൈനയുടെ ഒരുപാട് പ്രോജക്റ്റുകൾ അവിടെ ഉണ്ട്. ശ്രീലങ്കയിൽ എല്ലാം ഇറക്കുമതി ചെയ്യുകയാണ് . ഇറക്കുമതി ചെയ്ത് ചെയ്തു ഒന്നുമില്ലാത്ത അവസ്ഥയിലാണ് അവർ. അതിനേക്കാളുപരി മറ്റൊരു സംഭവം കൂടി ശ്രീലങ്കയിൽ സംഭവിച്ചു. അവിടത്തെ പ്രസിഡന്റ് പെട്ടെന്ന് ഒരു തീരുമാനം എടുത്തു. കൃഷിക്കുവേണ്ടി ഓർഗാനിക് മതി എന്നൊരു തീരുമാനം അദ്ദേഹം പെട്ടെന്ന് എടുക്കുകയായിരുന്നു.
ഇത്രയും രൂക്ഷമായ അത്യാസന്നനിലയിൽ നിൽക്കവേ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് അറിയില്ല. നല്ലൊരു ഭരണാധികാരി ഒരിക്കലും എടുക്കാത്ത തീരുമാനം ആണ് അദ്ദേഹം ഈയൊരു ഘട്ടത്തിൽ എടുത്തത്. ശ്രീലങ്ക ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പിന്നിൽ പ്രവർത്തിച്ചത് ചൈനയാണ്. ഓർഗാനിക് ഇതിനുവേണ്ടിയുള്ള കാര്യങ്ങളെല്ലാം ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വലിയ ചിലവ് വരുന്ന ഒരു കാര്യമാണിത്. ഇടിവെട്ടിയവനെ പാമ്പുകടിച്ച അതുപോലെ സാമ്പത്തികഞെരുക്കം നേരിടുന്ന ശ്രീലങ്കയ്ക്ക് ഇതും കൂടെ വലിയൊരു ഭാരം ആയി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha