പൊലീസ് എന്‍കൗണ്ടർ നടത്തും...വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്നിങ്ങനെയുള്ള പേടി... ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നു; ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാമത് കയറിയതോടെ ഗുണ്ടകൾക്ക് വിറയൽ

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാമത് കയറിയതോടെ ചില മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നുവെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. പൊലീസ് എന്‍കൗണ്ടർ നടത്തും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്നിങ്ങനെയുള്ള പേടിയാണ് ഗുണ്ടകൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഗൗതം സിങ് എന്നയാളാണ് ആദ്യം കീഴടങ്ങിയത്. ഇയാളൊരു വാണ്ടഡ് ക്രിമിനലും ഒളിവില്‍ കഴിഞ്ഞിരുന്നതുമായ വ്യക്തിയാണ്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാണ്. ഇയാള്‍ കീഴടങ്ങിയത് ഛപ്യ പൊലീസ് സ്‌റ്റേഷനിലായിരുന്നു . 23 ക്രിമിനലുകള്‍ പിന്നീട് സഹാറന്‍പുരിലെ ഛില്‍കാന പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
ദിയോബന്ദില്‍ നാല് മദ്യക്കടത്തുകാരും കീഴടങ്ങിയിട്ടുണ്ട്. ഇനി മുതല്‍ ഒരു കുറ്റകൃത്യവും ചെയ്യില്ലെന്ന് എഴുതിക്കൊടുക്കുകയും ചെയ്തു. ഗോഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 18 പ്രതികള്‍ താനഭവന്‍, ഗര്‍ഹിപുക്ത പൊലീസ് സ്റ്റേഷനുകളിലും കീഴടങ്ങുകയുണ്ടായി. കുപ്രിസിദ്ധ കുറ്റവാളിയാണ് ഹിമാന്‍ഷു എന്ന ഹണിയും പിടികൊടുക്കുകയും ചെയ്തു .
കീഴടങ്ങുമ്പോള്‍ തന്നെ വെടിവെക്കരുതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭരണത്തുടര്‍ച്ചക്ക് ശേഷം ഇതുവരെ 50 കുറ്റവാളികള്‍ കീഴടങ്ങി. എഡി . എന്‍കൗണ്ടറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേരെ അറസ്റ്റ് ചെയ്തുവെന്നും ജി പ്രശാന്ത് കുമാര്‍ പറഞ്ഞു. 2017ന് ശേഷം സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടായിട്ടില്ല. ഒന്നാം യുപി സര്‍ക്കാറിന്റെ കാലത്തും നിരവധി പ്രതികളെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തി .
https://www.facebook.com/Malayalivartha