മനുഷ്യന് ജീവിക്കാൻ ആവശ്യമായി വരുന്ന എല്ലാ സാധനങ്ങൾക്കും വില കൂട്ടി കേന്ദ്ര സർക്കാർ ഗ്യാസ് പെട്രോൾ ഡീസൽ ഇപ്പൊ മരുന്നുകളും ആർക്കും പരാതിയില്ല സമരമില്ല; ശബ്ദമുയർത്തുന്നത് ഇടതുപക്ഷം മാത്രം; ഞങ്ങൾ ഇനിയും ശബ്ദമുയർത്തും സമരം ചെയ്യും കാരണം വരാനിരിക്കുന്ന തലമുറ നാളെ ചോദിക്കും എല്ലാ അനീതിയും നിങ്ങളുടെ കണ്ണിനു മുൻപിൽ നടന്നപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു എന്ന്; ദേശവ്യാപകമായി നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ബിനീഷ് കോടിയേരി

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ദേശവ്യാപകമായി നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ബിനീഷ് കോടിയേരി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മനുഷ്യന് ജീവിക്കാൻ ആവശ്യമായി വരുന്ന എല്ലാ സാധനങ്ങൾക്കും വില കൂട്ടി കേന്ദ്ര സർക്കാർ ഗ്യാസ് പെട്രോൾ ഡീസൽ ഇപ്പൊ മരുന്നുകളും ആർക്കും പരാതിയില്ല സമരമില്ല .
ശബ്ദമുയർത്തുന്നത് ഇടതുപക്ഷം മാത്രം . ഞങ്ങൾ ഇനിയും ശബ്ദമുയർത്തും സമരം ചെയ്യും കാരണം വരാനിരിക്കുന്ന തലമുറ നാളെ ചോദിക്കും എല്ലാ അനീതിയും നിങ്ങളുടെ കണ്ണിനു മുൻപിൽ നടന്നപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു എന്ന് . അന്ന് ഇടതുപക്ഷത്തു നിന്നവർക് മാത്രം ശിരസ്സുയർത്തി പറയാൻ പറ്റും ഞങ്ങൾ മുന്നിൽ നിന്ന് നയിച്ച പോരാട്ടങ്ങൾ ..
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ദേശവ്യാപകമായി നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക.
https://www.facebook.com/Malayalivartha