ലൊക്കേഷനിൽ ഒരു ദിവസം ഉച്ചയ്ക്ക് അസാധാരണമായി ദിലീപ് പെരുമാറി; തികഞ്ഞ ഒരു മദ്യപാനിയെ പോലെ; സംവിധായകൻ റാഫി ദിലീപിനോട് റൂമിൽ നിന്നുള്ള മദ്യപാനം ഒക്കെ കഴിഞ്ഞോ എന്ന് ചോദിച്ചു; അപ്പോൾ ദിലീപേട്ടൻ കുടിക്കുമോ എന്നായിരുന്നു കാവ്യ ചോദിച്ചത്; ഷൂട്ടിംഗിന് വേണ്ടി മേക്കപ്പ് ഇടുന്ന സമയത്ത് എല്ലാം സംശയത്തോടെ കാവ്യ നോക്കി; ”തെങ്കാശിപട്ടണം” എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് ഉണ്ടായ ആ സംഭവം; വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തലുമായി ദിലീപ്

”തെങ്കാശിപട്ടണം” എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് ഉണ്ടായ രസകരമായ സംഭവം ദിലീപ് പറഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ലൊക്കേഷനിൽ ഒരു ദിവസം ഉച്ചയ്ക്ക് അസാധാരണമായി ദിലീപ് പെരുമാറി. തികഞ്ഞ ഒരു മദ്യപാനിയെ പോലെയായിരുന്നു പെരുമാറിയത്. സംവിധായകൻ റാഫി ദിലീപിനോട് റൂമിൽ നിന്നുള്ള മദ്യപാനം ഒക്കെ കഴിഞ്ഞോ എന്ന് ചോദിച്ചു.
അപ്പോൾ ദിലീപേട്ടൻ കുടിക്കുമോ എന്നായിരുന്നു കാവ്യ ചോദിച്ചത്. ഷൂട്ടിംഗിന് വേണ്ടി മേക്കപ്പ് ഇടുന്ന സമയത്ത് എല്ലാം സംശയത്തോടെ ആയിരുന്നു കാവ്യ ദിലീപിനെ നോക്കിയത്. ദിലീപ് കാവ്യയോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു . ഇതോടെ കാവ്യയ്ക്ക് വലിയ ദേഷ്യം ആയി . കുടിച്ചിട്ടില്ല അത് വെറും അഭിനയം ആയിരുന്നു എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അത് വിശ്വസിക്കാൻ കാവ്യ തയ്യാറായില്ല.
അങ്ങനെ മൂന്ന് ദിവസത്തോളം കാവ്യ ദിലീപിനോട് മിണ്ടാതെ നടന്നതും ദിലീപ് പറഞ്ഞു. കാവ്യ മാധവൻ. 1991ൽ ”പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയത് . ലാൽ ജോസ് സംവിധാനം ചെയ്ത ”ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ മാധവൻ നായികയായി മലയാള സിനിമയിലേക്ക് വന്നത്. സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ”ചന്ദ്രനുദിക്കുന്ന ദിക്കിൽ”, ”ദോസ്ത്”, ”തെങ്കാശിപ്പട്ടണം”, ”ഡാർലിംഗ് ഡാർലിംഗ്”, ”മീശ മാധവൻ”, ”കൊച്ചി രാജാവ്”, ”തിളക്കം” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു.
https://www.facebook.com/Malayalivartha