ഐ.പി.എല്‍ സീസണില്‍ തോറ്റ് തുടങ്ങി മുംബൈ; ഡല്‍ഹിയുടെ ആദ്യ വിജയം നാല് വിക്കറ്റിന്

ഐ.പി.എല്‍ സീസണില്‍ തോറ്റ് തുടങ്ങി മുംബൈ. മലയാളി താരം ബേസില്‍ തമ്ബി മൂന്ന് വിക്കറ്റുമായി തിളങ്ങിയിട്ടും ഡല്‍ഹിക്കെതിരെ മുംബൈക്ക് തോല്‍വി.നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്.
72ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ വാലറ്റത്ത് ലളിത് യാദവും അക്‌സര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ ശ്രമമാണ് വിജയത്തിലെത്തിച്ചത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ലളിത് യാദവും അക്‌സര്‍ പട്ടേലും ഒരോവറും നാല് പന്തും ശേഷിക്കെ ഡല്‍ഹിയെ വിജയത്തലെത്തിച്ചു.
ലളിത് യാദവ് 38 പന്തില്‍ രണ്ട് സിക്‌സറുകളുടേയും നാല് ഫോറുകളുടേയും അകമ്ബടിയില്‍ 48 റണ്‍സെടുത്തപ്പോള്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് സിക്‌സുകളുടെ അകമ്ബടിയില്‍ 38 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷന്റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.
https://www.facebook.com/Malayalivartha